പാലാ: താൻ ജനിച്ചു വളർന്ന പാലായിൽ ആവേശമുയർത്തി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടുതേടി. രാവിലെ കെ എസ് ആർ ടി സി ജംഗ്ഷൻ ഭാഗത്തുനിന്നുമാണ് മാണി സി കാപ്പൻ ടൗണിൽ പര്യടനം നടത്തിയത്. നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകർ മാണി സി കാപ്പനെ അനുഗമിച്ചു. മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് അടയാളമായ കർഷകനോടിക്കുന്ന ട്രാക്ടർ ചിഹ്നം പതിപ്പിച്ച ടീ ഷർട്ടുകളും തൊപ്പിയും മാസ്കും ധരിച്ചാണ് യു ഡി എഫ് പ്രവർത്തകർ എത്തിയത്.
മാണി സി കാപ്പൻ വോട്ടു തേടി മുന്നേറുമ്പോൾ വിവരമറിഞ്ഞ് നിരവധി യു ഡി എഫ് പ്രവർത്തകർ ഒപ്പം ചേരാൻ എത്തിച്ചേരുന്നുണ്ടായിരുന്നു. ഓരോ സ്ഥാപനങ്ങൾ പിന്നിടുമ്പോഴും ആളുകൾ ഒഴുകിയെത്തി വൻ ജനാവലിയായി മാറി.
വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഊഷ്മളമായ സ്വീകരണമാണ് മാണി സി കാപ്പന് ലഭിച്ചത്. ജാഢകളില്ലാത്ത, സാധാരണക്കാരോടൊത്ത് നിലകൊള്ളുന്ന ജനനേതാവിന് വീണ്ടും അംഗീകാരം നൽകാനുള്ള ആവേശമാണ് എവിടെയും ദൃശ്യമായത്. വ്യാപാര സ്ഥാപനങ്ങളിൽ എത്തിയ വോട്ടർമാരും സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്ന കാഴ്ച യു ഡി എഫ് പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ചു.
കുരിശുപള്ളി ജംഗ്ഷനിൽ എത്തിയ മാണി സി കാപ്പൻ കുരിശുപള്ളിയിൽ എത്തി നേർച്ച സമർപ്പിച്ചു. പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട്, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ബിജു പുന്നത്താനം, ജോയി സ്കറിയ, അനസ് കണ്ടത്തിൽ, ജോസ് പാറേക്കാട്ട്, ആർ പ്രേംജി, ആർ സജീവ്, സി ടി രാജൻ, തോമസ് ആർ വി ജോസ്, തോമസ് ഉഴുന്നാലിൽ, ബിനോയി എബ്രാഹം, ജോബി കുറ്റിക്കാട്ട്, ഷോജി ഗോപി, ആർ മനോജ്, ജെയിംസ് മാത്യു തെക്കേൽ, ബാബു മുകാല, ബിബിൻരാജ്, ജോഷി വട്ടക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ വ്യക്തികളെ സന്ദർശിച്ചും സ്ഥാപനങ്ങളിൽ എത്തിയും വോട്ടുതേടി. ഇന്നും നിശബ്ദ പ്രചാരണം നടത്തും.
0 Comments