ജോസ് കെമാണി വോട്ട് രേഖപ്പെടുത്തിയത് കുടുംബത്തോടൊപ്പം


പാലാ: അതിരാവിലെ തന്നെ പാലായിലെ സ്വന്തം മണ്ഡലത്തിലെ ബൂത്തിൽ തന്നെ വോട്ട് രേഖപ്പെടുത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി.  രാവിലെ കുടുംബത്തോടൊപ്പം എത്തിയാണ് ജോസ് കെ.മാണി വോട്ട് രേഖപ്പെടുത്തിയത്. 

 രാവിലെ പാലാ കത്തീഡ്രൽ പള്ളിയിലെ പിതാവിന്റെ കബറിടത്തിൽ കുടുംബത്തോടൊപ്പം പ്രാർത്ഥിച്ച ശേഷമാണ് ജോസ് കെ.മാണി വോട്ട് ചെയ്യുന്നതിനായി ഇറങ്ങിയത്. രാവിലെ എട്ടരയ്ക്കു തന്നെ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്ത് നമ്പർ 128 ൽ എത്തിയ സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തി. അമ്മ കുട്ടിയമ്മ, ഭാര്യ നിഷാ ജോസ് കെ.മാണി മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി എത്തി വോട്ട് രേഖപ്പെടുത്തിയത്. 

വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങിയ സ്ഥാനാർത്തി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ബൂത്തുകളിൽ സന്ദർശിച്ചു. ഓരോ സ്ഥലത്തും എത്തിയ സ്ഥാനാർത്ഥി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഇറങ്ങുകയായിരുന്നു. 

പാലായിൽ വൻ വിജയം നേടും: ജോസ് കെ.മാണി 

പാലാ: പാലായിൽ ഇടതു മുന്നണി വൻ വിജയം നേടുമെന്നും മുന്നണിയ്ക്കു തുടർഭരണം നേടുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. ഇടതു മുന്നണിയ്ക്കു ചരിത്ര വിജയമുണ്ടാകും. ഭൂരിപക്ഷം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇടതു മുന്നണി പാലായിലും സംസ്ഥാനത്തും ചരിത്ര മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.