Latest News
Loading...

വാക്‌സിനേഷൻ സെന്റർ തന്നെ രോഗ വ്യാപനകേന്ദ്രമാകുന്നു. ആം അദ്മി പാർട്ടി


 കേരളത്തിലെമ്പാടും, നഗരങ്ങളിലും,ഗ്രാമങ്ങളിലും ആശുപത്രികൾക്ക് മുന്നിൽ വൻ ജനക്കൂട്ടം ഉണ്ടാകുന്നത് ഈ സെന്ററുകൾ വഴി തന്നെ രോഗവ്യാപന സാധ്യത വർദ്ധിച്ചു കൊണ്ടിരിക്കുന്നതായി ആം അദ്മി പാർട്ടി സ്റ്റേറ്റ് കോർഡിനേറ്റർ പി. സി.സിറിയക് അഭിപ്രായപ്പെട്ടു 

കോവിഡിന്റ രണ്ടാo വരവവിന്റെ തീവ്രത മുന്നിൽ കണ്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾപുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ആൾക്കൂട്ടം ഒഴിവാക്കണം , എന്ന് നിഷ്കര്ഷിക്കുമ്പോൾ
തന്നെ വാക്‌സിനേഷനുവേണ്ടിയുള്ള ഈ ആൽക്കൂട്ടം വിരോധാഭാസം ആണ്.

കോവിഡിന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വാക്സിൻ തേടിയെത്തിയിരിക്കുന്ന ആൾക്കൂട്ടത്തിന് തന്നെ വൈറസ് ബാധയേറ്റ് രോഗം പകരാനുള്ള സാധ്യത കൂടുന്നു.

 വാക്സിൻ തീർന്നു, എന്ന പ്രചരണം വരുന്നതോടെ ആശുപത്രിയിലേക്ക് ജനങ്ങൾ നടത്തുന്ന നെട്ടോട്ടം ഒഴിവാക്കിയേ തീരൂ.

ഇതിനായി ആധാർ കാർഡ്, മൊബൈൽ ഫോൺ ഇവ ഉപയോഗിച്ച്, അപേക്ഷ നൽകി, സമയം നിശ്ചയിച്ചു നൽകിക്കഴിഞ്ഞുമാത്രം വാക്സിൻ സ്വീകരിക്കാൻ ആശുപത്രിയിൽ എത്താവൂ, എന്ന നിർദ്ദേശം അധികൃതർ കർശനക്കി ഈ പ്രശ്നം പരിഹരിക്കാൻ ആമാദ്മി പാർട്ടി ആവശ്യപ്പെടുന്നു.

Post a Comment

0 Comments