Latest News
Loading...

കോവിഡ് കൊള്ള. കോവാക്സിനും 600 രൂപ. സ്വകാര്യ ആശുപത്രിയ്ക്ക് 1200


ഭാ​ര​ത് ബ​യോ​ടെ​ക് നി​ർ​മി​ക്കു​ന്ന കൊ​വാ​ക്സി​നും വി​ല പ്ര​ഖ്യാ​പി​ച്ചു. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഒ​രു ഡോ​സി​ന് 600 രൂ​പ നി​ര​ക്കി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് അ​റി​യി​ച്ചു. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ൽ​ഡും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 400 രൂ​പ നി​ര​ക്കി​ലാ​ണ് ന​ൽ​കു​ന്ന​ത്. കൊ​വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ന് ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ ത​ന്നെ ന​ൽ​കു​മ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ 1,200 മു​ട​ക്കേ​ണ്ടി​വ​രും. 

ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സി​ന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കു​മെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക് അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ഇ​നി കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ക്സി​ൻ ന​ൽ​കി​ല്ല. ആ​ശു​പ​ത്രി​ക​ൾ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നു നേ​രി​ട്ടു വാ​ങ്ങ​ണം. കോ​വി​ഡ് വാ​ക്സി​നു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​നി പ​ണം കൊ​ടു​ത്തു വാ​ങ്ങ​ണ​മെ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തു​ക്കി​യ വാ​ക്സി​ൻ ന​യം. 

ഭാ​ര​ത് ബ​യോ​ടെ​ക് ക​മ്പ​നി​ക്ക് കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​നാ​യി 1,500 കോ​ടി അ​നു​വ​ദി​ക്കു​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി രു​ന്നു. പ​തി​നെ​ട്ടു മു​ത​ൽ 45 വ​രെ വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ പ​ണം ന​ൽ​കി വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്ന​താ​ണു കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ തീ​രു​മാ​നം. 45 വ​യ​സി​നു മു​കളി​ലു​ള്ള​വ​ർ​ക്കു തു​ട​ർ​ന്നും സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കി​യേ​ക്കും. 

 18 മു​ത​ൽ 44 വ​രെ വ​യ​സു വ​രെ​യു​ള്ള പാ​വ​പ്പെ​ട്ട​വ​ർ​ക്കും കു​ടി​യേ​റ്റ, ദി​വ​സ​ക്കൂ​ലി തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​റ്റും സൗ​ജ​ന്യ കു​ത്തി​വ​യ്പു ന​ൽ​കു​ന്ന​തി​നു​ള്ള ചെ​ല​വ് അ​ത​തു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഹി​ക്കേ​ണ്ടി വ​രും. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു വ​ലി​യ സാ​ന്പ​ത്തി​ക ഭാ​രം വ​രു​ത്തി​വ​യ്ക്കു​ന്ന​താ​ണു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

Post a Comment

0 Comments