കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ 25 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഇവരിൽ പലർക്കും രോഗലക്ഷണങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്.
45 ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്. കോവിഡ് പിടിപെട്ടവരും പരിശോധനാഫലം കാത്തിരിക്കുന്നവരും നിരീക്ഷണത്തിലേക്ക് മാറിയതോടെ നിലവിൽ അഞ്ച് പേരുമായാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റി.
ഇത്രവലിയ തോതിൽ സ്റ്റേഷനിൽ എങ്ങനെ രോഗവ്യാപനമുണ്ടായി എന്ന് വ്യക്തമായിട്ടില്ല. പലർക്കും രോഗലക്ഷണങ്ങൾ കണ്ടതോടെ കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധനയ്ക്ക് വിധേയരായത്.
0 Comments