Latest News
Loading...

സ്വകാര്യ ബസുകൾ മെയ് 1 മുതല്‍ സര്‍വ്വീസ് നിര്‍ത്തലാക്കും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാ­ര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ മേഖലകള്‍ കൺടൈൻമെന്റ് സോണുകൾ ആക്കിയത് മൂലം സ്വകാര്യബസുകളിൽ ജനം കയറുന്നില്ലെന്നും ബസുകളുടെ ലഭിക്കുന്ന വരുമാനം ദിവസ ചിലവിനു പോലും തികയാത്ത സാഹച­ര്യത്തിലാണ് മെയ്‌ 1 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷ ) നല്‍കി നിർത്തലാക്കുവാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസത്തെ ക്വാർട്ടർ നികുതി ഒഴിവാക്കി തന്ന രീതിയിൽ നിലവിലെ ക്വാർട്ടർ ടാക്സ് കൂടി ഒഴിവാക്കുവാൻ സർക്കാർ തീരുമാനിച്ചാൽ മാത്രമേ കുറച്ചു ബസുകൾക്കെങ്കിലും സർവീസ് നടത്തുവാൻ സാധിക്കുക­യുള്ളു. നിലവിലെ ടാക്സ് അടക്കേണ്ട അവസാന തിയതി മെയ്‌ 15 ആണ്. ഇതൊരു സമര തീരുമാനം അല്ലെന്നും ലാഭകരമായി സർവീസ് നടത്തുവാൻ സാധിക്കുന്ന ബസുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ലെന്നും ആരെയും നിര്‍ബന്ധപൂര്‍വ്വം തടയില്ലെന്നും ടി ഗോപിനാഥൻ അറിയിച്ചു.

Post a Comment

0 Comments