Latest News
Loading...

മതം പറഞ്ഞു വോട്ടുപിടിക്കുന്ന പിസി ജോര്‍ജിന് ദൈവകോപം കിട്ടും: അഡ്വ. ടോമി കല്ലാനി


കോട്ടയം: ആളുകളുടെ ഇടയില്‍ മതം കുത്തിവച്ച് നാലുവോട്ടു പിടിക്കുകയാണ് പിസി ജോര്‍ജ് ചെയ്യുന്നതെന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. പിസി ജോര്‍ജിന് ദൈവ കോപം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൈത്രിയുടെ നാട്ടില്‍ ജോര്‍ജ് വര്‍ഗീയത പടര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതം പറഞ്ഞ് വോട്ടു പിടിക്കരുത്. മതവൈരം ഉണ്ടാക്കരുത്. അതു നിന്ദ്യമാണ്. ഹൃദയങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് ജനനപ്രതിനിധിയുടെ ദൗത്യം. എന്നാല്‍ മനുഷ്യ ഹൃദയങ്ങളില്‍ വിഷം ചേര്‍ക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ ജോര്‍ജ് ചെയ്യുന്നത്. വികസനം പറഞ്ഞ് ജോര്‍ജിന് വോട്ടുപിടിക്കാന്‍ ജോര്‍ജിന് കഴിയില്ല. തെറിവിളിയും ഗുണ്ടായിസവുമല്ല ജനപ്രതിനിധിക്ക് ചേരുന്നതെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

പൂഞ്ഞാറില്‍ ഒരു വികസനവും കൊണ്ടുവരാത്ത പിസി ജോര്‍ജ് ഇപ്പോള്‍ അവകാശപ്പെടുന്നത് മുണ്ടക്കയം ബൈപ്പാസ് കൊണ്ടുവന്നു എന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ജോര്‍ജ് ജെ മാത്യുവിന്റെ കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഭരണാനുമതി കിട്ടിയ ബൈപ്പാസിന്റെ നിര്‍മ്മാണം ഒരു പതിറ്റാണ്ട് വൈകിപ്പിച്ചു എന്നതാണ് ജോര്‍ജിന്റെ നേട്ടമെന്നും അഡ്വ. ടോമി കല്ലാനി പരിഹസിച്ചു.



 ഒരു വികസനവും നടത്താത്ത ജോര്‍ജ് ബൈപ്പാസിന്റെ മേനി നടിക്കുന്നത് അപഹാസ്യമാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

Election committee meeting

Post a Comment

0 Comments