പ്രൈവറ്റ് ബസ് സ്റ്റാൻഡ് ശുചീകരിച്ചു

 

 പാലാ: സെന്റ് തോമസ് കോളേജ് എൻ സി സി നേവൽ വിംഗ് കേഡറ്റുകൾ, കെയർ ടേക്കർ അനീഷ് സിറിയക്ക്, കേഡറ്റ് ക്യാപ്റ്റൻ അഭിജിത് കെ.എസ് ന്റെയും നേതൃത്വത്തിൽ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ശുചീകരിക്കുകയും ബസുകൾ അണുവിമുക്തമാക്കുകയും ചെയ്തു. 

പാലാ നഗരസഭ മുൻ ചെയർ പേഴസൺ,  ലീനാ സണ്ണി ശുചീകരണ ദൗത്യം ഉദ്ഘാടനം ചെയ്യുകയും, ഇത്തരം ഒരു പ്രവർത്തനത്തിനായി മുന്നോട്ടു വന്ന എല്ലാവരേയും പ്രത്യേകമായി അനുമോദിച്ചു. അണുനശീകരണത്തിന് വേണ്ടിയ ഉപകരണങ്ങൾ നൽകി സഹായിച്ചത് ആംസൺ അഗ്രികൾച്ചറൽ സർവ്വീസസ് രാമപുരമാണ്.