Latest News
Loading...

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


ഈരാറ്റുപേട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനർത്ഥി  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈരാറ്റുപേട്ടയിലെ മുട്ടം കവലയിൽ നിന്നും ആയിരകണക്കിന്  പ്രവർത്തകരുടെ അകമ്പടിയോടുകൂടി ഈരാറ്റുപേട്ട ബി.ഡി.ഒ. വിഷ്ണു മോഹൻദേവ് മുൻപാകെയാണ് പത്രിക നൽകിയത്.
 കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ജോർജ് കുട്ടി അഗസ്റ്റി, ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം തോമസ് കുട്ടി എം.കെ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, തങ്കമ്മ ജോർജ് കുട്ടി, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഒ പി എ സലാം, ജില്ലാ കൗൺസിൽ അംഗങ്ങളായ കെടി പ്രമോദ്, ഇകെ മുജീബ്, മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണിക്കുട്ടി മടത്തിനകം, ഗീത നോബിൾ, രേഖ ദാസ്, പി എസ് സജിമോൻ, വിജി ജോർജ്, ഐഎൻഎൽ നേതാവ് റഫീഖ് പട്ടൂരാംപറമ്പിൽ, ജനതാദൾ നേതാക്കളായ മാഹിൻ തലപ്പള്ളി, അൻഷാദ് പ്ലാമൂട്ടിൽ, തുടങ്ങി വിവിധ ഘടക കക്ഷി നേതാക്കളും, ത്രിതല പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.



അഭിഭാഷകന്‍, രാഷ്ട്രീയ,   സാമൂഹികപ്രവര്‍ത്തകന്‍, സഹകാരി, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം, കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്  പ്രസിഡന്റ്,  മലനാട് ഡെവല്പ്‌മെന്റ് സൊസൈറ്റി (എം. ഡി. എസ്.) ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യമായാണ് കേരള നിയമസഭയിലേക്ക് മത്സരിക്കുന്നത്.

മണ്ഡലത്തിൽ ഇടതു മുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും, സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.

Post a Comment

0 Comments