Latest News
Loading...

പാലായിൽ പ്രചാരണം ആരംഭിച്ച് പ്രമീള ദേവി

പാലാ നിയോജക മണ്‌ഡലത്തിലെ ആദ്യ വനിതാ സ്ഥാനാർത്ഥിയാണ് പ്രമീളദേവി. പാലായുടെ വികസനത്തിന് പുതിയ മുഖം നൽകുവാൻ ബിജെപിയ്ക്ക് കഴിയുമെന്ന് പ്രമീളാദേവി പറഞ്ഞു.

 പാലായിൽ ഇത്തവണ ചരിത്രം കുറിക്കപ്പെടും. ഇരുമുണണികളുടെയം പ്രവർത്തനം കണ്ട് മടുന്നവരാണ് പാലായിലെ ജനങ്ങൾ. പ്രചരണ വാചകം കൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്ന ഇടത് വലത് മുന്നണികളുടെ ധാരണ അസ്ഥാനത്താണ്. ദേശിയതയുടെ ഭാഗമാകാനാണ് പാലാ ആഗ്രഹിക്കുന്നതെന്നും പ്രമീള ദേവി പറഞ്ഞു.



 പതിറ്റാണ്ടിലധികം അധ്യാപികയായിരുന്ന പ്രമീളദേവി 55 - ഓളം പരിഭാഷകളും നടത്തിയിട്ടുണ്ട്. സംസ്ഥന വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ചിരുന്ന പ്രമിളദേവി കവയിത്രിയും കൂടിയാണ്. 

മുത്തോലി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളും മീനച്ചിൽ കർത്താ ഉൾപെടെയുള്ള വ്യക്തികളെയും ഇന്ന് സന്ദർശിച്ചു.

Post a Comment

0 Comments