Latest News
Loading...

പിസി ജോർജ്ജിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു



തീക്കോയി : തീക്കോയി പഞ്ചായത്തിന്റെ വിവിധ മേഖലയിൽ ജനപക്ഷ സ്ഥാനാർഥി പിസി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ജനപക്ഷം തീക്കോയി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു

ഇരുട്ടിന്റെ മറവിൽ തോൽവി ഭയന്ന ചിലർ കാട്ടിക്കൂട്ടുന്ന ഇത്തരം അസഹിഷ്ണുതകൾ പൊതുജനം തിരിച്ചറിയുമെന്ന് ധർണ്ണ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് ശ്രീ പി വി വർഗീസ് പുല്ലാട്ട് സംസാരിച്ചു.

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ കീറിയും ബാനറുകൾ തകർത്തും ജനാധിപത്യത്തെ ധ്വംസനം ചെയ്യുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തീക്കോയി ജനപക്ഷം മണ്ഡലം നേതാക്കൾ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തു. 

പ്രതിഷേധ സമരത്തിൽ ജനപക്ഷ നേതാക്കളായ മനോ ജോർജ്. സജീവ് മാപ്രയിൽ. ചേയ്സ്, ബിനോയി , ആൻസി ജസ്റ്റിൻ, കുഞ്ഞുമോൻ പുല്ലാട്ട് | ഷോബി ചെരുവിൽ ,വിശ്വൻ പുതുവീട്ടിൽ ,ജോജോ തുണ്ടത്തി കുന്നേൽ . ടോമി മുത്തനാട്ട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments