ജോസ് കെ.മാണിയും കാപ്പനും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും


 
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയും യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30 ന് ളാലം ബ്ലോക്ക് ഓഫിസിലാണ് നാമനിർദേശ പത്രിക നൽകുന്നത്.

യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അറിയിച്ചു. 11 ന് പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്.

പി.സി ജോർജ് രാവിലെ ഈരാറ്റുപേട്ടയിൽ പത്രിക സമർപ്പിക്കും.