Latest News
Loading...

മദ്യലഹരിയിൽ നാടിനെ നടുക്കിയ കൊലപാതകം



( രാജൻ )

കളത്തൂക്കടവ് ഞണ്ടുകല്ലിൽ താമസിക്കുന്ന രാജനെ കൊലപ്പെടുത്തിയ കേസിലാണ് രാജന്റെ സഹോദരൻ ജോസ് (49),ലിജോ ജോസഫ് (29), ജോസിന്റെ മകൻ പ്രായപൂർത്തിയാകാത്ത കുട്ടി കുറ്റവാളിയും ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. മാർച്ച് ഏഴാം തീയതി രാത്രി 12.30 മണിയോടുകൂടി ഞണ്ടുകല്ലിലുള്ള വീടിനുള്ളിൽ ആണ് രാജൻ മരിച്ച നിലയിൽ കണ്ടെത്തിയത്. 

                  (ജോസ് )


അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് രാജന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി നിർദ്ദേശാനുസരണം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. 

മാർച്ച് 7- നു ഞായറാഴ്ച പുലർച്ചെ രാജൻ പതിവുപോലെ കോതമംഗലത്ത് ഉള്ള വീട്ടിൽ നിന്നും ഞണ്ടുകല്ലിലുള്ള രാജേന്റെ സ്വന്തം വീട്ടിലെത്തി രാജന്റെ വീടിന്റെ അടുത്ത് ആണ് ജോസും കുടുംബവും താമസിക്കുന്നത്.150 മീറ്റർ ചുറ്റളവിൽ മറ്റു വീടുകൾ ഒന്നും തന്നെ ആ ഭാഗത്ത് ഇല്ല.തുടർന്ന് മാർച്ച് ഏഴാം തീയതി ഉച്ചയ്ക്ക് രാജനെ വീട്ടിലിരുന്ന് ജോസും ലിജോയും ഒരുമിച്ച് മദ്യപിക്കുകയും 2011 ൽ രാജനെയും ഭാര്യയേയും ജോസും ലിജോ ജോസഫും കൂടി വെട്ടിപ്പരിക്കേൽപ്പിച്ച കേസിന്റെ കാര്യം പറഞ്ഞ് രാജനുമായി ജോസും ലിജോ ജോസഫും തർക്കം ഉണ്ടാകുകയും, തുടർന്ന് ജോസും, ലിജോയും, കുട്ടിക്കുറ്റവാളിയും ചേർന്ന് രാജനെ വീട്ടിൽ വച്ച് അതിക്രൂരമായി മർദിച്ചു അവശനാക്കി .തുടർന്ന് ലിജോ ജോസഫും കുട്ടികുറ്റവാാളിയും കൂടി മദ്യം വാങ്ങാൻ പൂഞാർ ബിവറെജിലേക്ക് പോവുകയും മദ്യം വാങ്ങിയ ശേഷം ഓട്ടോയിൽ തിരികെ വീട്ടിലെക്ക് വരികയും ചെയ്തു. 

                            ( ലിജോ )
വൈകിട്ട് ഏഴു മണിയോടു കൂടി മദ്യം കഴിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ മർദ്ദിച്ച കാര്യം പറഞ്ഞ് രാജൻ വീട്ടിൽ കിടന്ന് ബഹളമുണ്ടാക്കിയ തുടർന്ന് ജോസും, ലിജോയും,കുട്ടിക്കുറ്റവാളിയും കൂടി വീണ്ടും രാജന്റെ വീട്ടിലേക്ക് ചെല്ലുകയും കുട്ടിക്കുറ്റവാളി രാജനെ വിടിന്റെ ഉള്ളിൽ നിന്നും വലിച്ചെടുത്ത് മുറ്റത്തേക്ക് ഇടുകയും രാജനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ലിജോ കയ്യിലുണ്ടായിരുന്ന കാപ്പി കമ്പുകൊണ്ട് നിരവധിതവണ രാജനെ അടിക്കുകയും ചെയ്തു .ജോസിൻറെ കയ്യിൽ ഉണ്ടായിരുന്നു വടികൊണ്ട് രാജന്റെ തലക്ക് അടിക്കുകയും ചെയ്തു .കുട്ടിക്കുറ്റവാളി ഉൾപ്പെടുന്ന സംഘം പ്രൊഫഷണൽ കൊലയാളികളെ പോലെയാണ് അവരുടെ ബന്ധുവായ രാജനെ കൊലപ്പെടുത്തിയത് . 

രാത്രീ 8.30 മണിയോടുകൂടി രാജന്റെ മരണം സംഭവിക്കുകയും.രാത്രീ 10.30 മണിയോടുകൂടി രാജനെ ആരോ വന്ന് ആക്രമിച്ചു എന്നു പറഞ്ഞു പ്രതികൾ രാജന്റെ ഭാര്യയെ വിവരം അറിയിച്ചു. ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന് പ്രതികൾക്ക് രാജന്റെ ഭാര്യ നിർദ്ദേശം നൽകി .തുടർന്ന് പ്രതികൾ പരിചയമുള്ള അഡ്വക്കേറ്റിനെ വിളിക്കുകയും തുടർന്ന് രാത്രി 12 മണിയോടുകൂടി രണ്ടാം പ്രതി ലിജോ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു .സ്ഥലത്തെത്തിയ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആണ് മൂന്ന് പ്രതികളും ആദ്യം മൊഴി നൽകിയത് .


തുടർന്ന് ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ എസ്‌.എം.പ്രദീപ് കുമാർ ഉൾപ്പെടുന്ന അന്വേഷണസംഘം പ്രതികളെ ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴികളിൽ വൈരുദ്ധ്യം വന്നതിനെത്തുടർന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും, പ്രതികളുടെ മൊബൈൽ ഫോൺ പരിശോധനകൾക്ക് ശേഷമുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾക്ക് പിടിച്ചുനിൽക്കാനാവാതെ പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു . 

ലിജോയും,ജോസും ചേർന്ന് രാജനെ അടിക്കുവാൻ ഉപയോഗിച്ചതിനു ശേഷം രാജന്റെ വീടിന്റെ സമീപത്ത് ഉപേക്ഷിച്ച രക്തം പുരണ്ട വടികൾ പോലീസ് കണ്ടെടുത്തു.തലയ്ക്ക് ഏറ്റ
വടി കൊടുള്ള അടിയിൽ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിരുന്നു. കൂടാതെ വാരിയെല്ലുകൾ തകർന്നതിനെ തുടർന്ന് ആന്തരിക അവയവങ്ങൾ തകർന്നിരുന്നു എന്നും മറ്റും കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമാർട്ടം പരിശോധനയിൽ കണ്ടെത്തിരുന്നു.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പ്രായപൂർത്തിയാകാത്ത പ്രതി മരണപ്പെട്ട രാജനെ വളരെ ക്രൂരമായാണ് ഉപദ്രവിച്ചതെന്ന കാര്യം പോലീസിനു അറിയാൻ കഴിഞ്ഞത് .

അച്ഛൻറെ സഹോദരൻ ആണെങ്കിലും തന്റെ അച്ചനെതിരെ കേസ് പറഞ്ഞ രാജനോട് കുട്ടിക്കുറ്റവാളിക്ക് തോന്നിയ വൈരാഗ്യം പകയിലേക്കും പ്രതികാരത്തിലേക്കും എത്താൻ ഇത് ധാരാളമായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളെ റിമാൻഡ് ചെയ്തു കുട്ടി കുറ്റവാളിയെ കോടതിയുടെ നിർദേശപ്രകാരം ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.

ഈരാറ്റുപേട്ട പോലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടറന്മാരായ വി.ബി.അനസ് , ഷാബുമോൻ, അസിസ്റ്റന്റ് സാബ് ഇൻസ്പെക്ടർ ജയരാജ്,നാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു.കെ.ആർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments