Latest News
Loading...

മോഹനന്‍ തച്ചേട്ടിന്റെ വിതുമ്പുന്ന ഓര്‍മ്മകളില്‍ ഒത്തുകൂടി സഹപ്രവര്‍ത്തകര്‍ mohanan

 അന്തരിച്ച മോഹനന്‍ തച്ചേട്ടിന്റെ ഓര്‍മ്മകളില്‍ ഒത്തുകൂടി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. മോഹനന്‍ തച്ചേട്ട് അടിയുറച്ച ആത്മാര്‍ത്ഥതയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെയും നേതാക്കളുടെയും അനുസ്മരണ സമ്മേളനങ്ങളാണ് പൊതുവെ കാണാറുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്റെ നിര്യാണത്തിനു ശേഷം ചേരുന്ന അനുസ്മരണം കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ആശ്വാസവും പകരുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. 

തടിമില്‍ തൊഴിലാളിയായിരുന്ന മോഹനന്‍ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. എല്ലാ വിഭാഗക്കാര്‍ക്കും പ്രിയങ്കരനായിരുന്ന മോഹനന്റെ സുഹൃദ് വലയം അതിവിശാലമായിരുന്നു. മോഹനനും ഭാര്യ കുമാരിയും അകാലത്തില്‍ വിട്ടു പോയതിനുശേഷം ഇവരുടെ വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍മക്കളും ബന്ധുക്കളുടെ സംരക്ഷണയിലാണ്. മോഹനന്റെ കുട്ടികളും കുടുംബാംഗങ്ങളും സുഹൃത്തുകളും പങ്കെടുത്ത അനുസ്മരണ ചടങ്ങിലെ പ്രസംഗങ്ങള്‍ വിതുമ്പുന്ന ഓര്‍മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ എല്ലാവരും വികാരാധീനരായിരുന്നു. 


മോഹനന്‍ തച്ചേട്ടിന്റെ സുഹൃത്തും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം, പി.ജി. അനില്‍കുമാര്‍, ഷാര്‍ളി മാത്യു, പ്രൊഫ. സതീഷ് ചൊള്ളാനി, രാജന്‍ കൊല്ലംപറമ്പില്‍, രാജീവ് കൊച്ചുപറമ്പില്‍, സജീവ് എളമ്പ്രക്കോടം, ജോസ് ഇടേട്ട്, വി.സി. പ്രിന്‍സ്, മനോജ് പല്ലാട്ട്, ബിന്ദു മനത്താനത്ത്, ദിനീഷ് അന്തീനാട്, സി.സി. മൈക്കിള്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, രാജു കൊക്കപ്പുഴ, അഡ്വ. എ.എസ്. തോമസ് അവുസേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 അനുസ്മരണ കൂട്ടായ്മയില്‍ കെ.സി. ജോസഫ്, മാത്തുക്കുട്ടി ചെമ്പകശ്ശേരി, അഡ്വ. ജോണ്‍സി നോബിള്‍, ഗോപിനാഥന്‍ നായര്‍, മനോജ് വള്ളിച്ചിറ, തോമസുകുട്ടി നെച്ചിക്കാട്ട്, ബൈജു പി.ജെ., വിപിന്‍രാജ്, ബിനോയി കണ്ടത്തില്‍, ഷിജി ഇലവുംമൂട്ടില്‍, രാജേഷ് കരൂര്‍, ഷാജി ആന്റണി, മാത്യു അരീക്കല്‍, കുഞ്ഞുമോന്‍ പാലയ്ക്കല്‍, തോമസ് ആര്‍.വി., കിരണ്‍ മാത്യു, രാജു പുതുമന, ബിനോയി ചൂരനോലി തുടങ്ങിയര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments