Latest News
Loading...

തലപ്പലത്തും ആധിപത്യമുറപ്പിച്ച് മാണി സി കാപ്പൻ

തലപ്പലം: തലപ്പലം പഞ്ചായത്തിലും ആധിപത്യമുറപ്പിച്ചു യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് ഭവന സന്ദർശനപരിപാടി. രാവിലെ തന്നെ ഭവന സന്ദർശന പരിപാടിക്കു തുടക്കം കുറിച്ചു. യു ഡി എഫ് നേതാക്കളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മാണി സി കാപ്പനെ അനുഗമിച്ചു.

എല്ലാമേഖലകളിലും ആവേശകരമായ സ്വീകരണമാണ് മാണി സി കാപ്പന് ലഭിച്ചത്. 16 മാസങ്ങൾകൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് കാപ്പൻ്റെ പ്രചാരണം. ചുരുങ്ങിയ കാലംകൊണ്ട് മണ്ഡലത്തിലുടനീളം നടപ്പാക്കിയ പദ്ധതികൾമൂലം തലപ്പലത്തെ ജനങ്ങൾ മാണി സി കാപ്പനെ നെഞ്ചിലേറ്റുന്ന കാഴ്ച യു ഡി എഫ് കേന്ദ്രങ്ങൾക്ക് ആവേശമായി. രാഷ്ട്രീയത്തിനതീതമായ പിന്തുണ പ്രചാരണ പ്രവർത്തനങ്ങൾക്കിടെ എല്ലായിടത്തും ദൃശ്യമായി.
വിളിപ്പുറത്ത് ആശ്രയിക്കാവുന്ന ഒരാൾ ഉണ്ടെന്ന കാര്യം തലപ്പുലത്തും ചർച്ചയായി.

പ്രചാരണത്തിനെത്തുമ്പോൾ കാപ്പൻചേട്ടാ എന്ന വിളിയുമായിട്ടാണ് ആളുകൾ എത്തുന്നത്. മണ്ഡലത്തിലെ ഓരോ വ്യക്തിയോടുമുള്ള ആത്മബന്ധം ഈ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പാന് ഗുണകരമാകുമെന്ന് ജനങ്ങൾക്കുറപ്പുണ്ട്.

വ്യക്തികൾക്കു പുറമേ വിവിധ സ്ഥാപനങ്ങളിലും മാണി സി കാപ്പൻ വോട്ടഭ്യർത്ഥിച്ചു.

തലപ്പലം പഞ്ചായത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി വികസന കലണ്ടർ തയ്യാറാക്കുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കും. തലപ്പലത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ സജി ജോസഫ് അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ടിൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ആർ പ്രേംജി, ചാക്കോ തോമസ്, അനുപമ വിശ്വനാഥ്, ജോയി സ്കറിയാ, സി ടി രാജൻ, അനസ് കണ്ടത്തിൽ, ജോർജ് പുളിങ്കാട്, റോജിൻ തോമസ്, തോമസ് പുത്തൻപുര, ഇന്ദിര രാധാകൃഷ്ണൻ, ആർ ശ്രീകല, എൽസി ജോസഫ്, ജിമ്മി വാഴാംപ്ലാക്കൽ, തോമസ് താളനാനി, പയസ് പെമ്പിളകുന്നേൽ, ജോമി ബെന്നി, കൊച്ചുറാണി ജയ്സൺ, സ്റ്റെല്ലാ ജോയി, ആനന്ദ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments