Latest News
Loading...

മാണി സി കാപ്പൻ്റെ ഭവന സന്ദർശനം പുരോഗമിക്കുന്നു

 
പാലാ: മുത്തോലിയുടെ ഹൃദയം കവർന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭവനസന്ദർശനം.

രാവിലെ യു ഡി എഫ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഒപ്പമാണ് ഭവന സന്ദർശന പരിപാടികൾക്കു തുടക്കം കുറിച്ചത്. ഞാവക്കാട്ട് കൊച്ചു മഠത്തിലെത്തി ദാമോദര സിംഹർ ഭാസ്ക്കരൻ കർത്താവിൻ്റെ അനുഗ്രഹം തേടി. മാണി സി കാപ്പന് ഊഷ്മള സ്വീകരണമാണ് ഇവിടെ ലഭിച്ചത്. തുടർന്ന് മാണി സി കാപ്പൻ്റെ തലയിൽ കൈവച്ച് വിജയാശംസകൾ നേർന്നു.

തുടർന്നു വിവിധ കേന്ദ്രങ്ങളിൽ ആളുകളെയും സന്ദർശിച്ചു. വിവിധ സ്ഥാപനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

മുത്തോലി പഞ്ചായത്തിലും പാലായിലും കഴിഞ്ഞ 16 മാസങ്ങൾകൊണ്ട് നടപ്പാക്കിയതും വിഭാവനം ചെയ്തതുമായ പദ്ധതികളെക്കുറിച്ചു വോട്ടർമാരോട് മാണി സി കാപ്പൻ വിശദീകരിച്ചു. വികസനം പാലായിൽ മാത്രം കേന്ദ്രീകരിക്കാതെ പാലാമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ റബ്ബറിന് 250 രൂപ തറവില ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൻ്റെ ജീവിത സാഹചര്യത്തിൽ 60 വയസു കഴിഞ്ഞവർക്കു ക്ഷേമപദ്ധതികൾ ഏകീകരിച്ച് പ്രതിമാസം പതിനായിരം രൂപ വീതം ലഭ്യമാക്കാനുള്ള നടപടികൾക്കു സമ്മർദ്ദം ചെലുത്തുമെന്നും കാപ്പൻ വ്യക്തമാക്കി.

ഇതോടൊപ്പം സംഘടിപ്പിക്കുന്ന ജനസമക്ഷം വികസന സൗഹൃദസദസ്സും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. 16 ന് നൂറ് സദസ്സുകൾ പൂർത്തീകരിച്ചു സമാപിക്കും. മുത്തോലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇടമനപ്പാട്ട് ബിൽഡിംഗ്സിൽ ആരംഭിച്ചു. സ്ഥാനാർത്ഥി മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments