Latest News
Loading...

പൂഞ്ഞാർ താലൂക്ക് രൂപീകരിക്കും ടോമി കല്ലാനി


 
ഈരാറ്റുപേട്ട: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഈരാറ്റുപേട്ട കേന്ദമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ടോമി കല്ലാനി. ഈരാറ്റുപേട്ടയിൽ ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. സലീം നേതൃയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ഈരാറ്റുപേട്ട മണ്ഡലം ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹ്‌റാ അബ്ദുൽഖാദർ, കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് വി.എം. മുഹമ്മദ് ഇല്യാസ്, പി.എസ്. അബ്ദുൽ ഖാദർ, ലത്തീഫ് വെള്ളൂപറമ്പിൽ, റസീം മുതുകാട്ടിൽ, സിറാജ് കണ്ടത്തിൽ,

 പി.എ. ഹാഷിം, റാസി ചെറിയവല്ലം, വി.പി. മജീദ്, അമീൻ പിട്ടയിൽ, വി.പി. നാസർ, അബ്‌സാർ മുരിക്കോലി, കെ.എൻ. അനസ്, എം.ജെ. തോമസ്‌കുട്ടി, സി.സി.എം. ഷിയാസ്, ജോഷി ജോസഫ് താന്നിക്കൽ, പി.ടി. മുഹമ്മദ് ബഷീർ, നൗഷാദ് വട്ടക്കയം എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്ഥാനാർഥി എരുമേലി, പാറത്തോട് മണ്ഡലങ്ങളിൽ പര്യടനം നടത്തി. ഞായറാഴ്ച 11ന് മുണ്ടക്കയം മണ്ഡലം പ്രവർത്തക കൺവൻഷൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്ത് നടത്തും. കെ.പി.സി.സി സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസ മുഖ്യപ്രഭാഷണം നടത്തും.

Post a Comment

0 Comments