Latest News
Loading...

ഉത്തർപ്രദേശിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കണം: മാണി സി കാപ്പൻ

മേലടുക്കം: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി അപലപനീയവും നിന്ദ്യവുമാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടന പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് മേലടുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന സന്നദ്ധരായ കന്യാസ്ത്രീകകൾക്കെതിരെ ദുരാരോപണം ഉയർത്തുന്ന നടപടി അംഗീകരിക്കാനാവില്ല. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ യു പി സർക്കാർ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ രാജ്യത്തിൻ്റെ മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുകയാണ്. വിഷയത്തിൽ കേന്ദ്ര-കേരള സംസ്ഥാന സർക്കാരുകളും ഇടപെട്ട് കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കുകയും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പര്യടന പരിപാടി ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു. കുര്യൻ നെല്ലുവേലി അധ്യക്ഷത വഹിച്ചു. തലനാട് പഞ്ചായത്തിലെ പര്യടനം ഉച്ചയ്ക്ക് ചേരിപ്പാട് സമാപിച്ചു. തുടർന്ന് മൂന്നിലവ് ടൗണിൽ നിന്നും ആരംഭിച്ച മൂന്നിലവ് പഞ്ചായത്തിലെ പര്യടനം വൈകിട്ട് ചകണിയാംതടത്ത് സമാപിച്ചു.

പാലാ മണ്ഡലത്തിൽ അവഗണിക്കപ്പെട്ടു കിടന്ന മലയോര മേഖലകളായ തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ വികസനവും കരുതലും പര്യടനത്തിൽ വിശദീകരിച്ചു. തുടർന്നും ഈ പരിഗണന ഈ മേഖലയിൽ വികസനം എത്തിക്കുമെന്ന് സ്ഥാനാർത്ഥി മാണി സി കാപ്പൻ വോട്ടർമാർക്ക് ഉറപ്പു നൽകി. പര്യടനം കടന്നു പോയ എല്ലാ മേഖലകളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം മാണി സി കാപ്പന് പിന്തുണയുമായി എത്തിയിരുന്നു.

മുൻ എം പി ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, റോയി മാത്യു എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോയി സ്കറിയാ, ആർ പ്രേംജി, ജോസ് പാറേക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, ആർ സജീവ്, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, രോഹിണി ഭായി ഉണ്ണികൃഷ്ണൻ, താഹ തലനാട്, സന്തോഷ് കാവുകാട്ട്, ഷൈൻ പാറയിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.


Post a Comment

0 Comments