Latest News
Loading...

മേലുകാവ് പാണ്ടിയൻമാവിൽ ലോറി മറിഞ്ഞു അപകടം


ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ പാണ്ടിയൻമാവിൽ ചരക്കു ലോറി കെട്ടിനടിയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച അർധരാത്രി ഓടെയാണ് അപകടമുണ്ടായത്. ഇരുമ്പ് പൈപുകളുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

കൊടും വളവുള്ള പാണ്ടിയൻമാവിൽ  അപകടം തുടർക്കഥയാണ്. ലോഡുമായി ഇറക്കം ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ടു വളവില് കെട്ടിനടയിലേക്കു മറിയുകയായിരുന്നു. താഴേക്ക് പതിച്ച വാഹനം 100 മീറ്ററോളം താഴേക്ക് ഉരുണ്ട് വീട് പിന്നിൽ ഇടിച്ചാണ് നിന്നത്.


വാഹനത്തിലുണ്ടായിരുന്ന  ഇരുമ്പു പൈപ്പുകൾ  പ്രദേശമാകെ ചിതറിവീണു. വാഹനമിടിച്ച് കടപുഴകിയ  ഒരു റബർമരം  വീടിനുള്ളിലേക്ക് ഇടിച്ചുകയറി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഡ്രൈവറെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.


പാണ്ടിയൻമാവിൽ വളവിൽ വർഷംതോറും  നിരവധി വാഹനങ്ങളാണ് പറഞ്ഞു അപകടം ഉണ്ടാകുന്നത്. വലിയ ചരക്ക് വാഹനങ്ങൾ ആണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ അപകടാവസ്ഥ യെക്കുറിച്ച്  മുൻപരിചയമില്ലാതെ എത്തുന്നവരും അപകടത്തിൽ പെടുന്നു. മുൻപ് ഈ അളവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നങ്കിലും അപകടത്തിൽ തകരുകയായിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ  സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


കാഞ്ഞിരംകവലയിൽ തുടർച്ചയായി ഉണ്ടാകുന്ന ഈ അപകടങ്ങൾ ഇവിടുത്തെ ജനങ്ങളുടെ സ്വയര ജീവിതത്തെ ബാധിക്കുന്നു എന്നും ആയതിനാൽ എത്രയും പെട്ടെന്ന് ഗതാഗത വകുപ്പ് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് പാല നിയോജക മണ്ഡലം ജനൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ പ്രസ്ഥാനവനയിൽ അറിയിച്ചു 

Post a Comment

0 Comments