Latest News
Loading...

80 കഴിഞ്ഞവരുടെ വോട്ടിംഗ്: കൃത്രിമം നടക്കുന്നതായി യു ഡി എഫ്


പാലാ: എൺപതു വയസു കഴിഞ്ഞവരെ വോട്ടു ചെയ്യിക്കുന്ന നടപടിയിൽ കൃത്രിമം നടക്കുന്നതായി യു ഡി എഫ് നേതൃത്വം ആരോപിച്ചു. മീനച്ചിൽ പഞ്ചായത്തിലെ 143 നമ്പർ ബൂത്തിലെ വോട്ടറുടെ പക്കൽ നിന്നും സീൽ ചെയ്യാതെ ഉദ്യോഗസ്ഥർ ബാലറ്റ് വാങ്ങിയതായി യു ഡി എഫ് ആരോപിച്ചു. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. 

സീൽ ചെയ്യാത്ത കവറിലെ ബാലറ്റ് തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ മറ്റൊരു വോട്ടു കൂടി രേഖപ്പെടുത്തി അസാധു ആക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പരാതിയും നൽകി. ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.

 വീടുകളിൽ വോട്ടു ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് യു ഡി എഫ് നിർദ്ദേശിച്ചു. വോട്ട് പൗരൻ്റെ അവകാശമാണ്. സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം ബാലറ്റ് കവറിൽ ഇട്ട് ഒട്ടിച്ചു നൽകാൻ വിമുഖത കാണിക്കരുത്. കവറൊട്ടിക്കാനുള്ള ചുമതല ഉദ്യോഗസ്ഥരെ ഏൽപ്പിക്കരുതെന്നും യുഡി എഫ് നേതൃത്വം പറഞ്ഞു. അതത് ദിവസം രേഖപ്പെടുത്തുന്ന വോട്ടുകൾ അതത് ദിവസം തന്നെ റിട്ടേണിംഗ് ഓഫീസർ ഏറ്റുവാങ്ങാൻ നടപടിയുണ്ടാകണമെന്നും ഉദ്യോഗസ്ഥർ വോട്ടു രേഖപ്പെടുത്തിയ കവർ വീടുകളിൽ കൊണ്ടുപോകാൻ ഇടവരുത്തെരുതെന്നും യോഗം നിർദ്ദേശിച്ചു.

Post a Comment

0 Comments