Latest News
Loading...

കോവിഡ് വാക്‌സിന്‍ കോട്ടയത്ത് എത്തിച്ചു

കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് കോട്ടയത്ത് എത്തിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ സൂക്ഷിക്കുന്ന വാക്‌സിന്‍റെ വിതരണം ജനുവരി 16നാണ് ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിക്കുക.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് 23839 ആരോഗ്യ പ്രവര്‍ത്തകര്‍ ജനുവരി എട്ടുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്‌സിനാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രണ്ടു ഡോസാണ് നല്‍കുക.

Post a Comment

0 Comments