Latest News
Loading...

ഈരാറ്റുപേട്ടയിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഒരാൾക്ക് പരിക്ക്


 ഈരാറ്റുപേട്ടയിൽ കേസന്വേഷണത്തിന് ഭാഗമായി എത്തിയ പോലീസും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പോലീസിനെതിരെ ഒത്തുകൂടിയ നാട്ടുകാരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാർജിൽ ആണ് ഓട്ടോറിക്ഷ ഡ്രൈവറായ ഒരാൾക്ക് പരിക്കേറ്റത്. 

 തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഒരാൾക്കെതിരെ പോലീസ് അന്വേഷണം നടത്തിയിരുന്നു ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ ആയി പോലീസ് എത്തിയപ്പോഴാണ് നാട്ടുകാർ സംഘടിച്ച് പോലീസിനെ തടഞ്ഞത്. ഇതോടെ നാട്ടുകാരും രണ്ട് സംഘമായി തിരിഞ്ഞ് വാക്കേറ്റം ആരംഭിച്ചതോടെ കൂടുതൽ പോലീസ് എത്തി ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടയിൽ ഒരു സംഘം ആളുകൾ പൊലീസിനെതിരെയും അക്രമം നടത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്. 

സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു . പോലീസിനെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു.




  പാവപ്പെട്ട വീട്ടിലെ ചെറുപ്പക്കാരനെ പോലീസ് അകാരണമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനാൽ ആണ് വാഹനം തടഞ്ഞതെന്ന് കൗൺസിലർ അനസ് പാറയിൽ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ അത് സാധിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ പോലീസ് പിടിച്ചു തള്ളിയതായും മർദ്ദിച്ചതായും കൗൺസിലർ കുറ്റപ്പെടുത്തി. 



ഇതേതുടർന്നാണ് സമീപത്തെ യുവാക്കൾ പോലീസിനെതിരെ തിരിഞ്ഞത്. തുടർന്ന് പോലീസ് ലാത്തി പ്രയോഗം നടത്തുകയായിരുന്നുവെന്ന് അനസ്സ് പറഞ്ഞു. സംഘർഷത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ സജീവിനാണ് പരിക്കേറ്റത്. ഇയാൾ പാലായിൽ ചികിത്സയിലാണ്.

Post a Comment

0 Comments