Latest News
Loading...

മോട്ടോര്‍ വാഹനവകുപ്പ് ഫുള്‍ ഡിജിറ്റല്‍. സേവനങ്ങള്‍ വിരല്‍ത്തുമ്പിൽ


മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലാ​കും. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ പൗ​ര​ൻ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സര്‍ക്കാര്‍ ലക്ഷ്യം.

ലൈ​സ​ൻ​സ് പു​തു​ക്ക​ൽ, മേ​ൽ​വി​ലാ​സം മാ​റ്റ​ൽ, ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്ക​ൽ, അ​ധി​ക ക്ലാ​സ് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്‌​കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സി​നൊ​പ്പം ത​പാ​ൽ ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​തോ​ടെ പു​തി​യ ലൈ​സ​ൻ​സ് വീ​ട്ടി​ലെ​ത്തും. ഇ​നി മു​ത​ൽ ലൈ​സ​ൻ​സ് ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്കു​ന്ന​തി​ന് വ്യ​ക്ത​ത​യി​ല്ലാ​ത്ത/ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം നേ​രി​ട്ട് ഹാ​ജ​രാ​യാ​ൽ മ​തി.

സാ​ര​ഥി സോ​ഫ്റ്റ് വെ​യ​റി​ൽ ചേ​ർ​ത്തി​ട്ടു​ള്ള ലൈ​സ​ൻ​സു​ക​ൾ​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച/ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്‌​കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ ഹി​യ​റിം​ഗ് ആ​വ​ശ്യ​മി​ല്ല. ടാ​ക്സ് ടോ​ക്ക​ണും പെ​ർ​മി​റ്റും ഓ​ൺ​ലൈ​നാ​യി പ്രി​ന്‍റ് എ​ടു​ക്കാം.

പ്ര​വാ​സി​ക​ൾ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ലൈ​സ​ൻ​സ് പു​തു​ക്കാം. ഇ​തി​നാ​യി അ​താ​ത് രാ​ജ്യ​ത്തെ അം​ഗീ​കാ​ര​മു​ള്ള ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന കാ​ഴ്ച/​മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്‌​കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത് ഫീ​സ​ട​ച്ചാ​ൽ മ​തി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ്രൈ​വിം​ഗ് പെ​ർ​മി​റ്റി​ന് വി​ദേ​ശ​ത്തെ അം​ഗീ​കൃ​ത ഡോ​ക്ട​ർ​മാ​രി​ൽ കാ​ഴ്ച/​മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റ് രേ​ഖ​ക​ളും (ലൈ​സ​ൻ​സ്, വി​സ, പാ​സ്പോ​ർ​ട്ട് മു​ത​ല​യാ​വ) ഓ​ൺ​ലൈ​നാ​യി അ​പ്‌​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്കാം.

ഇ​ന്നു​മു​ത​ൽ എ​ല്ലാ പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കും. പു​ക പ​രി​ശോ​ധ​ന ഏ​കീ​കൃ​ത വാ​ഹ​ന സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധി​പ്പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​കും ന​ൽ​കു​ക. കൂ​ടാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​വ​ര​ങ്ങ​ൾ വാ​ഹ​നി​ലും, പ​രി​വാ​ഹ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലും ല​ഭി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഓ​ൺ​ലൈ​ൻ ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് ടെ​സ്റ്റ് വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ത് തു​ട​രും.

Post a Comment

0 Comments