Latest News
Loading...

ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്‌മസ്-ന്യൂയർ ബംബറിൽ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. തെങ്കാശി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളാണ് പന്ത്രണ്ട് കോടി നേടി ബമ്പർ അടിച്ചത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനം നേടിയ കോടീശ്വരൻ ആരെന്ന ആകാംഷയിലായിരുന്നു ആളുകൾ. ആ​ര്യ​ങ്കാ​വി​ലെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ ​വി​റ്റ​ ​ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്.
 
തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ഹ​മ്മ​ദ് ​യാ​സി​ന്‍ എന്നയാൾ​ ​ന​ട​ത്തു​ന്ന​ ​ഹോ​ള്‍​സെ​യി​ല്‍​ ​ഏ​ജ​ന്‍​സി​യാ​യ​ ​എ​ന്‍.​എം.​കെ​യി​ല്‍​ ​നി​ന്നാ​ണ് ​തെ​ങ്കാ​ശി​ ​സ്വ​ദേ​ശി​യാ​യ​ ​വെ​ങ്കി​ടേ​ശി​ന്‍റെ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ക്ക് ​സ​മ്മാ​നാ​ര്‍​ഹ​മാ​യ​ ​ടി​ക്ക​റ്റ് ​കി​ട്ടി​യ​ത്.​ ​ഫലം വന്ന് ഒരു ദിവസം പിന്നിട്ടിട്ടും വിജയിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആരെങ്കിലും എടുത്ത ലോട്ടറിക്കാകും സമ്മാനം ലഭിച്ചതെന്ന് ഏജൻസി ഉടമ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ആ ഭാഗ്യാവാൻ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. 

തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്റ്ററേറ്റിലെത്തിയത്. ഏജന്‍റെന്‍റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക.. കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും അത് തീർക്കണമെന്നും പറയുന്ന ഷറഫുദ്ദീൻ ഇത്രയും വലിയൊരു തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Post a Comment

0 Comments