Latest News
Loading...

പാലാ ജനമൈത്രി പോലീസിന്റെ കരുതല്‍. അതുല്യ മോള്‍ക്ക് വീട് കൈമാറി


കേരളാ പോലീസിന്റെ അഭിമാന പ്രോജക്ടായ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇടമറ്റം കുളത്തുങ്കല്‍ സജിയ്ക്കും കുടുംബത്തിന് വീടൊരുങ്ങി. 

ഷാജിയുടെെ ഇളയ മകള്‍ അതുല്യാ പഠിക്കുന്ന ഇടമറ്റം സ്‌കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും ഇവര്‍ വീട് സ്വന്തമായി ഇല്ലായെന്നറിഞ്ഞാണ് ജനമൈത്രി പോലീസ് നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കിയത്. കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫീസര്‍ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് താക്കോല്‍ കൈമാറി. 

വീടിന് വേണ്ട പ്രാരംഭ നടപടികള്‍ കോവിഡ് മൂലം ആരംഭിക്കുവാന്‍ സാധിക്കാതെ വന്നെങ്കിലും കോവിഡ് ഇളവുകള്‍ വന്നപ്പോഴെ ഡി വൈ എസ് പി സാജു വര്‍ഗീസിന്റെ നേത്യത്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് ആണ് വീടിന് വേണ്ട സഹായങ്ങള്‍ ചെയ്തത്. 
ജനമൈത്രി സബ് ഡിവിഷനല്‍ കോര്‍ഡിനേറ്ററും എഞ്ചിനീയറുമായ എ എസ് ഐ സുരേഷ്‌കുമാറിന്റെ പ്‌ളാനിലാണ് വീട് നിര്‍മ്മിച്ചത്. എസ് എച്ച് ഓ അനൂപ് ജോസ്, എസ് ഐ അഭിലാഷ്, സി ആര്‍ ഓ ഷാജിമോന്‍, ബീറ്റ് ഓഫീസര്‍ സുദേവ് എന്നിവരുടെ നേതൃത്വത്തില്‍ തൊണ്ണൂറ് ദിവസം കൊണ്ട് ആണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവ് ഐ പി എസ് അദ്ധ്യക്ഷനായിരുന്നു. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ നസ്സിം, ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി വിനോദ് പിള്ള, പാലാ ഡി വൈ എസ് പി സാജു വര്‍ഗീസ്, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍, ചേര്‍ത്തല ഡി വൈ എസ് പി കെ സുഭാഷ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്, ഇടമറ്റം ഹൈസ്‌കൂള്‍ ഹെഡ്മിസ്സസ്സ് എബിന്‍ കുറുമുണ്ണില്‍, എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിര്‍മ്മാണ സമിതി കണ്‍വീനര്‍ ഷിബു തെക്കേമറ്റം, സി ആര്‍ ഓ എ റ്റി ഷാജിമോന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments