Latest News
Loading...

പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അനസ് പാറയില്‍

 രണ്ടു വീട്ടുകാര്‍ തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ട് ചേന്നാട് കവലയില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ പേരില്‍ പോലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് നഗരസഭാ കൗണ്‍സിലര്‍ അനസ് പാറയില്‍.

യുവതിയുടെ വീട് ആക്രമിക്കപ്പെടുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ല. വാര്‍ഡുകളില്‍ ഭവനസന്ദര്‍ശനത്തിലായിരുന്നു താന്‍. തന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതു മനസിലാകുമെന്നും അനസ് ചൂണ്ടിക്കാട്ടി.

താന്‍ സംഭവസ്ഥലത്ത് എത്തിയതു തന്നെ 12 മണിയോടെയാണ്. ഈരാറ്റുപേട്ട എസ്‌ഐ അനുരാജിന്റെ നേതൃത്വത്തില്‍ കടകള്‍ അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു സംഭവസ്ഥലത്ത് എത്തിയപ്പോള്‍.

അനാവശ്യമായി കടകള്‍ അടയ്ക്കുന്നത് എന്തിനെന്നു ചോദിക്കുകയും അതിന്റെ ആവശ്യമില്ലെന്നു പറയുകയും മാത്രമാണ് താന്‍ ചെയ്തതെന്നും നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അനസ് പാറയില്‍ വെളിപ്പെടുത്തി.

തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും അനസ് പറഞ്ഞു. എസ്‌ഐയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സത്യാവസ്ഥ നാട്ടുകാര്‍ക്ക് അറിയാമെന്നും അനസ് പറഞ്ഞു.

Post a Comment

0 Comments