Latest News
Loading...

വലവൂർ സെൻ്റ് മേരിസ് പള്ളിയിൽ തിരുനാളിന് കൊടിയേറി

വലവൂർ സെൻ്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോൽഭവ തിരുനാളിന് കൊടികയറി. ഡിസംബർ 11, 12, 13, 14 കളിലാണ് തിരുനാൾ               

തിരുനാൾ കൊടിയേറ്റ്, മോണ്ടളം വെഞ്ചിരിപ്പ് കൊടിമരം വെഞ്ചിരിപ്പ് എന്നിവ മാർ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ കാർമികത്വത്തിൽ നടന്നു. തുടർന്ന്  അദ്ദേഹം സന്ദേശം നൽകി.

 ശനിയാഴ്ച വൈകിട്ട് 4.30ന് തിരുസ്വരൂപങ്ങൾ പന്തലിൽ പ്രതിഷ്ഠിക്കും. തുടർന്ന് ഫാ.തോമസ് തയ്യിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും . പ്രധാന തിരുനാൾ ദിനമായ 13 ന് ഞായറാഴ്ച രാവിലെ 5.30 ,700 ,9.45 ഉച്ചക്ക് 12.00 എന്നീ സമയങ്ങളിൽ വിവിധ വൈദികരുടെ നേതൃത്വതിൽ വിശുദ്ധ കുർബാനയുണ്ടാകും.

 വൈകിട്ട് 4.30ന് ആഘോഷകരമായ തിരുനാൾ കുർബാന ഫാ.ജോസഫ് തെരുവിൽ . ഫാ. ജോൺ കണ്ണന്താനം സന്ദേശം നൽകും . 6.15 ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം.
14 ന് രാവിലെ മരിച്ച വിശ്വാസികളുടെ ഓർമ്മ തിരുനാൾ . രാവിലെ 6.30 നും വൈകിട്ട് 4.30 നും വി കുർബാന . സിമിത്തേരി സന്ദർശനം ഒപ്പിസ് . 

Post a Comment

0 Comments