Latest News
Loading...

പോളിംഗിൽ ഇടത് ആവേശം: കേരള കോൺഗ്രസ്(എം)

പാലാ: പോളിംഗിൽ എല്ലാ വാർഡുകളിലും ഇടതുമുന്നണിയുടെ ആവേശകരമായ മുന്നേറ്റമാണ് കാണുവാൻ കഴിഞ്ഞതെന്നും ഉച്ചയ്ക്ക് മുമ്പായി യു.ഡി.എഫ് ബൂത്തുകളിൽ നിന്നും പിൻ വലിയുകയാണ് ഉണ്ടായതെന്നും പല വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളില്ലാത്തതിനാൽ പ്രവർത്തകരും ഇല്ലായിരുന്നതായും കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം അവലോകന യോഗം വിലയിരുത്തി. 

കോൺഗ്രസിലെ പല സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമാകും.പലർക്കും നൂറിൽ താഴെ വോട്ടു മാത്രമേ നേടുവാൻ കഴിയൂ.എന്നും യോഗം ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫിന്റെ കൂട്ടായ പ്രവർത്തനമാണ് പോളിംഗിൽ നേട്ടമുണ്ടാക്കിയതെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ജോസ്ടോം, ബേബി ഉഴുത്തു വാൽ, തോമസ് ആന്റണി, ജോസുകുട്ടി പൂവേലി, ജയ്സൺ മാന്തോട്ടം, കുഞ്ഞുമോൻ മാടപ്പാട്ട് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ രാജേഷ് വാളി പ്ലാക്കൽ (ഭരണങ്ങാനം), ടോബിൽ കെ.അലക്സ് (കിടങ്ങൂർ), അഡ്വ.ബിജു ഇളംതുരുത്തി എന്നിവരും പങ്കെടുത്തു.

2015- ലെ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ഉള്ള വോട്ടർ പട്ടികയിൽ നിരവധി പേർക്ക് ഉൾപ്പെടുവാൻ കഴിഞ്ഞില്ല 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്കു പോലും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്നില്ല'

ജോസ് കെ.മാണി
അൽഫോൻസാ കോളജ് ബൂത്തിൽ മാതാവ് കുട്ടിയമ്മ മാണിയോടും മകളോടും ഒപ്പം വോട്ട് രേഖപ്പെടുത്തി.ഭാര്യ നിഷ പോസ്റ്റൽ വോട്ടാണ് രേഖപ്പെടുത്തിയത്.

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജേഷ് വാളി പ്ലാക്കൽ ഭരണങ്ങാനം ഇടപ്പാടി 9 -)o നം. അരീപ്പാറ ഗവ.എൽ.പി.സ്കൂൾ ബൂത്തിൽ മാതാപിതാക്കളോടൊപ്പം എത്തി രാവിലെ വോട്ട് ചെയ്തു.

കിടങ്ങൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടോബിൻ.കെ.അലക്സ് മൂത്തോലി കാണിയ്ക്കാട് രണ്ടാം നമ്പർ ലയൺസ് ക്ലബ് ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തി.

വിജയം സുനിശ്ചിതമെന്ന് രാജേഷും ടോബിനും പറഞ്ഞു.

Post a Comment

0 Comments