Latest News
Loading...

സ്‌നേഹക്കൂടില്‍ സ്‌നേഹസ്പര്‍ശമായി കുട്ടിക്കൂട്ടം



കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരത്തില്‍ സ്‌നേഹസാന്ത്വനവുമായി കുട്ടിക്കൂട്ടമെത്തി. പാലാക്കാട് നിര്‍മല്‍ജ്യോതി പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം കളത്തിപ്പടിയിലെ സ്‌നേഹക്കൂടിലെത്തി സ്‌നേഹം പങ്കുവച്ചത്. സ്‌കൂളിലെ ചാരിറ്റബിള്‍ ക്ലബിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.


അഭയമന്ദിരത്തിലെ താമസക്കാര്‍ക്കു സ്‌നേഹവിരുന്നു നല്‍കിയ കുട്ടികള്‍, അവര്‍ക്കായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ തന്നെ സമാഹരിച്ച നിത്യോപയോഗസാധനങ്ങളും അന്തേവാസികള്‍ക്കു കൈമാറി. ഇതിനു മുമ്പും സ്‌കൂളിലെ കുട്ടികള്‍ അഭയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും കരുതലും സ്‌നേഹവും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.