Latest News
Loading...

കേരളത്തിലെ സർക്കാർ ജനക്ഷേമംലക്ഷ്യമിടുന്നു: മാണി സി കാപ്പൻ


 ജനക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന്‌ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലെന്നതിന്റെ മഹത്തായ തെളിവാണ് ലൈഫ് മിഷൻ പദ്ധതിയെന്നും എം എൽ എ ചൂണ്ടിക്കാട്ടി. 

പാലാ മണ്ഡലത്തിലെ തലനാട് പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ മുഖാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.


പദ്ധതി പൂർത്തീകരണ പ്രഖ്യാപനം തലനാട് പഞ്ചായത്ത് പ്രസിഡൻറ് പി എസ് ബാബു നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനോജ് എ കെ, വൈസ് പ്രസിഡന്റ് ആശാ റിജു, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.