Latest News
Loading...

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണപരിപാടി


ഭൂമിയിലെ മാലാഖമാരായ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണപരിപാടി സംഘടിപ്പിച്ചു. അധ്യാപകരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ്  ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനായാണ് കേരള പോലീസ് മാലാഖ എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി മാലാഖമാരെപ്പോലെ  പറന്നു നടക്കേണ്ട കുരുന്നുകളെ ചിറകരിഞ്ഞു വീഴ്ത്തുന്ന സാഹചര്യങ്ങള്‍ക്കെതിരെയാണ് ബോധവത്കരണം നടത്തുന്നത്. പാലായില്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ്  റാലി സംഘടിപ്പിച്ചത്.


പാലാ ടൗണ്‍ ബസ് സ്റ്റാന്റിനു സമീപം പാലാ സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ കുര്യാക്കോസ് റാലിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ളാലം പാലം ജംഗ്ഷനില്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ ജനറല്‍ ആശുപത്രി ആര്‍എംഒ അനീഷ് ഭദ്രന്‍ ഉദ്ഘാടനം ചെയ്തു.  വലിയ കാന്‍വാസില്‍ ഒപ്പുകള്‍ രേഖപ്പെടുത്തി മാലാഖ കാമ്പയിന് പൊതുസമൂഹം ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. ജനമൈത്രി സിആര്‍ഒ ബിനോയ് തോമസ്, ഷിബു തെക്കേമറ്റം, സന്മനസ് ജോര്‍ജ്, നഗരസഭാംഗം ബിജി ജോജോ,   വിഷ്ണു കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.