Latest News
Loading...

ഒരു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍


ഒരു കിലോയിലധികം കഞ്ചാവുമായി ഈരാറ്റുപേട്ടയില്‍ 2 യുവാക്കള്‍ പിടിയിലായി. അരുവിത്തുറ മന്തക്കുന്ന് തട്ടാംപറമ്പില്‍ തന്‍സീം കബീര്‍ , പാറയില്‍ ഹുസൈന്‍ നൗഷാദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.


മേഖല കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതായും വിപണനം നവടത്തുന്നതായും ജില്ലാ പോലീസ് മേധാവിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നാണ് തന്‍സീമും ഹുസൈനും കഞ്ചാവെത്തിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചത്.


കഴിഞ്ഞദിവസം രാത്രി ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി അരുവിത്തുറ വല്യച്ചന്‍മല ഭാഗത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞാണ് ഇവരെ പിടികൂടിയത്. ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് കീഴ്‌പ്പെടുത്തി. ഒരുകിലോ 100 ഗ്രാം കഞ്ചാവ് വാഹനത്തില്‍ നിന്നും കണ്ടെടുത്തു.

കഞ്ചാവ് കുഴിച്ചിട്ടതായി സംശയിച്ച് ഡോഗ് സ്‌ക്വാഡ് മിന്നല്‍ പരിശോധനയും നടത്തി. യുവാക്കള്‍ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗുകളായ ഡോണ്‍, റോക്കി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്. കഞ്ചാവും ലഹരിവസ്തുക്കളും മണത്തുകണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ.

                                          

നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി  വിനോദ് പിള്ള, പാലാ ഡിവൈഎസ് പി ഷാജിമോന്‍ ജോസഫ്, ഈരാറ്റുപേട്ട എസ്എച്ച്ഒ ബൈജുകുമാര്‍, എസ്‌ഐമാരായ അനുരാജ് എംഎച്ച്, ഷാജഹാന്‍ പികെ, എസ് സി പി ഒമാരായ ഷെറിന്‍ മാത്യു, ജെസ്റ്റിന്‍ മാത്യു, ജോജി ജോസഫ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാര്‍, തോംസണ്‍, ശ്രീജീത്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രിതകളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു