Latest News
Loading...

റോയി ജോർജ് അരയത്തിനാൽ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് സഹകരണ സംഘം പ്രസിഡൻ്റ്



കേരളത്തിലെ അൺ എയ്ഡഡ് കോളേജ് മേഖലയിലെ പ്രഥമ എംപ്ലോയീസ് സർവീസ് സഹകരണ സംഘം രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ചു. സംഘത്തിന്റെ പ്രസിഡന്റായി മാർ ആഗസ്റ്റിനോസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ റോയി ജോർജ് അരയത്തിനാലിനെ തെരഞ്ഞെടുത്തു. അൺ എയ്ഡഡ് കോളേജ് ജീവനക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം ലക്ഷ്യമിട്ടാണ് സഹകരണ സംഘം രൂപീകരിച്ചിരിക്കുന്നത്. 



.സ്ഥാപക മാനേജരായി മാർ ആഗസ്റ്റിനോസ് കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറവും സ്ഥാപക പ്രിൻസിപ്പൽമാരായി ഡോ. റെജി വർഗീസ് മേക്കാടനും റവ. ഡോ. ബേബി തോണിക്കുഴിയിലും പ്രവർത്തിച്ചു.

മീര എലിസബത്ത് അഗസ്റ്റിൻ കോലത്ത് (സെക്രട്ടറി), താര മാത്യു മുത്തശ്ശേരിൽ (വൈസ് പ്രസിഡന്റ്) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.


.ഭരണസമിതി അംഗങ്ങളായി ജോബിൻ പി. മാത്യു പുതിയിടത്ത് ചാലിൽ, സിജു മാത്യു കുളത്തുങ്കൽ, അരുൺ കെ. എബ്രഹാം കൊളക്കാട്ടോലിക്കൽ, ബേബി അഗസ്റ്റിൻ അരീക്കൽ, ജിബിൻ അലക്സ് മുരിങ്ങയിൽ, ബിനു എം.ബി. മരുതുകുഴിയിൽ, ഡോ. ബിനോയ് വിൻസന്റ് കുബുക്കൽ, ജെഫിൻ ജോസ് കാരക്കാട്ട് പുത്തൻപറമ്പിൽ, ദിതി മേരി തോമസ് പന്തനാനിയിൽ എന്നിവരും ചുമതലയേറ്റു.



.

Post a Comment

0 Comments