Latest News
Loading...

പൂഞ്ഞാറിൽ പുലി ഇറങ്ങിയതായി അഭ്യൂഹം.



പൂഞ്ഞാറിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരം വക സ്ഥലത്താണ് സംശയിക്കുന്ന ജീവിയെ കണ്ടത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവ മറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. 


.പുലിയാണെന്ന് അഭ്യൂഹം പരന്നതോടെ പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം വീഡിയോ ദൃശ്യത്തിലെ പ്രാഥമിക നിഗമനം കാട്ടുപൂച്ചയാണ് എന്നാണെന്ന് വണ്ടൻപതാൻ ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ അടക്കം സ്ഥലത്തേക്ക് തിരിച്ചതായും ജനങ്ങളുടെ ആശങ്ക അകറ്റാൻ ക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ ശേഖരിക്കുമെന്നും അധികൃതർ പറഞ്ഞു.



.



.

Post a Comment

0 Comments