Latest News
Loading...

മേലുകാവിൽ 'പ്ലൈവുഡിന്' തീപിടിക്കുന്നു. കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇറങ്ങിപ്പോയി



മേലുകാവ് ഗ്രാമപഞ്ചായത്തിൽ നിർമ്മാണത്തിലിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെ കെട്ടിട നിർമ്മാണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇറങ്ങിപ്പോയി. 11 അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിൽ ഫാക്ടറി പ്രവർത്തനത്തെ അംഗങ്ങൾ എതിർത്തെങ്കിലും അനുമതി നൽകാതെ തരമില്ല എന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. അനുമതി നൽകണമോ എന്നത് സെക്രട്ടറിയുടെ വിവേചന അധികാരമാണെന്നും കമ്മിറ്റി അറിയേണ്ടതില്ലെന്നും സെക്രട്ടറി പറഞ്ഞത് അംഗങ്ങളെ ചൊടിപ്പിച്ചു. അംഗങ്ങളും സെക്രട്ടറിയും തമ്മിലുണ്ടായ വാക്കു തർക്കങ്ങൾ ഒടുവിലാണ് സെക്രട്ടറി കമ്മിറ്റി ഹാൾ വിട്ടത്.


.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമാണത്തിൽ ഇരിക്കുന്ന എവർഗ്രീൻ പ്ലൈവുഡ് ഫാക്ടറിയാണ് വിവാദ വിഷയം. ജനകീയ പ്രതിഷേധം ശക്തമായതോടെ കെട്ടിടത്തിന് പഞ്ചായത്ത് മെമ്പർ നൽകിയില്ല. ഇതോടെ ഫാക്ടറി ഉടമകൾ ജില്ലാ പരാതി പരിഹാര അദാലത്തിനെ സമീപിച്ചു. മതിയായ കാരണം ഇല്ലാതെ കെട്ടിട നമ്പർ നൽകാതെ വന്നാൽ പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും കമ്മിറ്റി നിലപാടെടുത്തതോടെയാണ് സെക്രട്ടറി പഞ്ചായത്ത് കമ്മിറ്റി വിരുദ്ധമായ നിലപാട് എടുക്കേണ്ടി വന്നത്. 16ന് കൂടിയ യോഗത്തിൽ ഒരാഴ്ചയ്ക്കകം നമ്പർ നൽകണമെന്നാണ് നിർദ്ദേശം ഉള്ളത്.



.കെട്ടിട നമ്പർ വിഷയം പഞ്ചായത്ത് അംഗങ്ങൾ അറിയേണ്ടതില്ല എന്ന സെക്രട്ടറിയുടെ നിലപാടാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഏകജാലകം വഴി നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ ഉദ്യോഗസ്ഥർക്കും പരിമിതികളുണ്ട്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും എതിർപ്പുകൾക്ക് അപ്പുറം നിലപാട് സ്വീകരിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. പ്രസിഡണ്ടിനും അംഗങ്ങൾക്കും എതിരെ സെക്രട്ടറി സ്വീകരിച്ച നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകുമെന്നും പഞ്ചായത്ത് അംഗം ജറ്റോ ജോസ് പറഞ്ഞു. 




.സെക്രട്ടറിയുടെ നിലപാട് ബുദ്ധിമുട്ടുണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡൻറ് ബിൻസി ടോമി പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കാതെ പഞ്ചായത്തിന് കഴിയു. പ്ലൈവുഡ് വിഷയം ചർച്ച ചെയ്യുന്നതിനാൽ ആ വാർഡിലെ ജനങ്ങളും അനുമതി വാങ്ങി കമ്മിറ്റി വീക്ഷിക്കാൻ എത്തിയിരുന്നു. ഇവർക്ക് മുൻപിൽ ആണ് കമ്മിറ്റി അംഗങ്ങളെ വകവയ്ക്കാത്ത തരത്തിൽ സെക്രട്ടറി പെരുമാറിയത്. അത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും പ്രസിഡൻറ് പറഞ്ഞു.  



പ്രദേശത്തെ നീർച്ചാലിനോട് ചേർന്നാണ് പ്ലൈവുഡ് കമ്പനി ആരംഭിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം നമ്പർ നൽകാൻ വൈകുന്നത്. എന്നാൽ നീർച്ചാലും കെട്ടിട നമ്പരും രണ്ടു വിഷയങ്ങൾ ആണെന്നും രണ്ടായി പരിഗണിക്കണമെന്ന് ആണ് പരാതി പരിഹാര കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം ഫാക്ടറിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ അനുമതികൾ നൽകാൻ സംസ്ഥാന 
ഭരണ നേതൃത്വത്തിലെ ചിലർ ശക്തമായ സമ്മർദം ചെലുത്തുന്നതായും പറയപ്പെടുന്നു. 

Post a Comment

0 Comments