Latest News
Loading...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2025. LIVE



 പാലാ - ഈരാറ്റുപേട്ട നഗരസഭകൾ, ഈരാറ്റുപേട്ട ളാലം ബ്ലോക്ക് പഞ്ചായത്തുകളിലെയും അവയ്ക്ക് കീഴിലുള്ള പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പ് ഫലം....

01.26- മേലുകാവ് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മല്‍സരത്തിനിറങ്ങിയ റോബിന്‍ ഗിരീഷ് എന്ന ബേബി ഗിരീഷിന് തോല്‍വി. മൂന്നാം സ്ഥാനത്തെത്തിയ ഗിരീഷിന് 73 വോട്ട് ലഭിച്ചു.

01.20 ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിന് വലിയ വിജയം. യുഡിഎഫ് 16, എല്‍ഡിഎഫ് 10, എസ്ഡിപിഐ 3. കഴിഞ്ഞ തവണ 14 സീറ്റായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. എല്‍ഡിഎഫിന് കഴിഞ്ഞ തവണ 9 സീറ്റുകളാണുണ്ടായിരുന്നത്. അരുവിത്തുറ വാര്‍ഡില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ടെങ്കിലും ഈ വാര്‍ഡില്‍ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് അംഗം ജയിംസ് കുന്നേല്‍ വിജയിച്ചു.


01.07- പലയിടത്തും അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടായിരുന്നു പ്രത്യക്ഷമായി പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെന്നും ജോസ് കെ മാണി എംപി പറഞ്ഞു. ആത്യന്തികമായി ഒരു നിലപാട് ഉണ്ടെന്നും അതിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നിലപാടുകൾ മാറുകയില്ല എന്നും ജനവിധിയെ മാനിച്ച് പാലാ നഗരസഭയിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാൽ ഇരിക്കുമെന്നും എംപി വ്യക്തമാക്കി.

01.02- ളാലം ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍- 01- അലന് ജോസ് കക്കാട്ടില്‍ യുഡിഎഫ്, 2-ഷൈലജാ രവീന്ദ്രന്‍ യുഡിഎഫ്, 03- കുരുവിള.പി (ജോസ് പ്ലാശനാല്‍)യുഡിഎഫ്, 4-ഷൈജമ്മ യുഡിഎഫ്, 5- അഡ്വ. ജോസ് പ്ലാക്കൂട്ടം യുഡിഎഫ്, 6- സിസി (സിസ്സി ജെയിംസ് ഐപ്പന്‍പറമ്പില്‍ കുന്നേല്‍) എല്‍ഡിഎഫ്, 7-അല്‌ഫോമന്‌സാസ ജോസ് വെട്ടിക്കല്‍ (അല്‍ഫോന്‍സാ ടീച്ചര്‍) യുഡിഎഫ്, 08 മേരി ജോസഫ് കാക്കാനിയില്‍ (ജിന്‍സി അഭിലാഷ്)  യുഡിഎഫ്, 09-അമ്പിളി.ജി.നെല്ലാലയില്‍  യുഡിഎഫ്, 10- സാജന്‍ മണിയങ്ങാട്ട് എല്‍ഡിഎഫ്, 11-ആന്സ്സിമ്മ അഗസ്റ്റ്യന്‍ (ആന്‍സി ഷാജി ചാവേലി)  യുഡിഎഫ്, 12- ഹരിദാസ് അടമത്തറ  യുഡിഎഫ്, 13-മാത്തുക്കുട്ടി മാത്യു (ചേന്നാട്ട്) എല്‍ഡിഎഫ്, 14 അനസ്യ രാമന്‍ എല്‍ഡിഎഫ്. 

12.58- ളാലം ബ്ലോക്ക് പഞ്ചായത്ത് തിരികെ പിടിച്ച് യുഡിഎഫ്. 14-ല്‍ 10 സീറ്റുകള്‍ യുഡിഎഫ് നേടി. പ്രവിത്താനം, തോടനാല്‍, പുലിയന്നൂര്‍, വള്ളിച്ചിറ ഡിവഷനുകള്‍ മാത്രമാണ് എല്‍ഡിഎപിന് നേടാനായത്.

12.56- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നിലവ് ഡിവിഷനില്‍ സ്റ്റാന്‍ലി മാണി വിജയിച്ചു. തലനാട് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സോളി ഷാജി, കല്ലേക്കുളം ഡിവിഷനില്‍ റോജി തോമസ് എന്നിവര്‍ വിജയിച്ചു. ബിജെപിയില്‍ അംഗത്വമെടുത്ത തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് മാത്യു അത്യാലിയെയാണ് കല്ലേക്കുളം ഡിവിഷനില്‍ യുഡിഎഫ് പരാജയപ്പെടുത്തിയത്.


12.50- തീക്കോയി പഞ്ചായത്ത് വിജയികള്‍

001 ലീനാ (സീനാ പോര്‍ക്കാട്ടില്‍) എന്‍ഡിഎ
002 കൃപ ബിജു ആലാനിയ്ക്കല്‍ -യുഡിഎഫ്
003 ജിലു സജി -എല്‍ഡിഎഫ് 
004 മുരുകന്‍ -യുഡിഎഫ്
005 ജിബിന്‍ സെബാസ്റ്റ്യന്‍ (നിക്കിച്ചന്‍)-എല്‍ഡിഎഫ് 
006 സണ്ണി ജോസഫ്-എല്‍ഡിഎഫ് 
007 സ്വപ്ന വര്‍ഗീസ്
008 സോളി സണ്ണി മണ്ണാറത്ത്
009 അംബിക എം എസ്-എല്‍ഡിഎഫ് 
010 സജി ചോക്കാട്ട്-എല്‍ഡിഎഫ് 
011     ജയറാണി തോമസു കുട്ടി മൈലാടൂര്‍-യുഡിഎഫ്
012 കെ സി ജെയിംസ് കവളംമാക്കല്‍ -യുഡിഎഫ്
013 ഓമന ഗോപാലന്‍ പുളിക്കപ്പറമ്പില്‍ -യുഡിഎഫ്
014 കെ കെ പരീകൊച്ച് കുന്തിപറമ്പില്‍

12.44- രാമപുരം പഞ്ചായത്ത് 1- ഗോപിക ജി യുഡിഎഫ്, 2- ജീനസ് നാഥ് യുഡിഎഫ്, 3- സിന്ധു ടോമ യുഡിഎഫ്, 4- ലിസമ്മ മത്തച്ചന്‍ യുഡിഎഫ്, 5- മിനി സണ്ണി എല്‍ഡിഎഫ്, 6- സൗമ്യ ജാസഫ് യുഡിഎഫ്, 7- മിനി റ്റി യുഡിഎഫ്, 8- കെകെ ശാന്താറാം യുഡിഎഫ്, 9 ശ്രീക്കുട്ടന്‍ എന്‍ഡിഎ 10- അഡ്വ വിഷ്ണു എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു.

12.39- മീനച്ചില്‍ പഞ്ചായത്ത് വാര്‍ഡ് 11 ആശാ സന്തോഷ് യുഡിഎഫ്, 12 ബിന്‍സി ഐസക്ക് യുഡിഎഫ്, 13 ശരത്ത് കുമാര്‍ എന്‍ഡിഎ, 14 പ്രിന്‍സ് ജേക്കബ് യുഡിഎഫ് എന്നിവര്‍ വിജയികളായി

12.35- കടനാട് 9- ലാലി സണ്ണി യുഡിഎഫ്, 10 ജോതിലക്ഷ്മി യുഡിഎഫ്, 11 സ്‌നേഹ തോമസ് യുഡിഎഫ്, 13 ജിജി തമ്പി എല്‍ഡിഎഫ്, 14 ബിന്ദു സതീഷ് യുഡിഎഫ്, 15 കെഎ സെബാസ്റ്റ്യന്‍ എല്‍ഡിഎഫ് എന്നിവര്‍ വിജയം നേടി

12.31- പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ 15-ല്‍ 14 സീറ്റും നേടി യുഡിഎഫ് തേരോട്ടം. കിടങ്ങൂര്‍ സൗത്ത് ഡിവിഷന്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.

12.29- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പിണ്ണാക്കനാട് ഡിവിഷനില്‍ യുഡിഎഫിലെ ധന്യ ജോസും തിടനാട് ഡിവിഷനില്‍ എന്‍ഡിഎയിലെ അജിത മോഹന്‍ദാസും തലപ്പലം ഡിവിഷനില്‍ ആര്‍ പ്രേംജിയും വിജയിച്ചു

12.27- ളാലം ബ്ലോക്ക് പഞ്ചായത്ത് പുലിയന്നൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥി മാത്തുക്കുട്ടി മാത്യു വിജയിച്ചു. മുത്തോലി ഡിവിഷനില്‍  ഹരിദാസ് അടമത്തറ യുഡിഎഫ് വിജയം നേടി. വലവൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അലന്‍ ജോസ് വിജയിച്ചു. റ്റോബിന്‍ കെ അലക്‌സിനെയാണ് അലന്‍ പരാജയപ്പെടുത്തിയത്.

12.22- തിടനാട് 16 റിസൾട്ട് ...

യുഡിഎഫ്- 6
എൽഡിഎഫ്-5
NDA - 5
others - 0

1) LDF അജി രാജൻ
2) LDF ഓമന രമേശ്
3) LDF സേവ്യർ കണ്ടത്തിൻ കര
4) NDA ബെറ്റി ബെന്നി
5) UDF സജി ജോസഫ്
6) NDA ശ്രീകാന്ത് എം എസ്
7) LDF രാജു വലിയവീട്ടിൽ
8) LDF മേഴ്സി പെരുമാങ്ങുന്നേൽ
9) UDF  ജെസ്സി ഷിബു
10) UDF  ജോസുകുട്ടി ജോസഫ്
11) UDF ബിനോ മുളങശ്ശേരി
12) UDF മിനി ബിനോ
13) NDA ബൈജു വാരണത്
14) NDA സന്ധ്യ ശിവകുമാർ
15) NDA സീന ടീച്ചർ
16) UDF നൈസ് റോയ്


12.21- ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്ജിന്റെ സഹോദരന്‍ ചാള്‍സ് ജോര്‍ജ്ജ് പരാജയപ്പെട്ടു.


12.18- ളാലം ബ്ലോക്ക് പഞ്ചായത്തില്‍ കടനാട് ഡിവിഷനില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കലിന് തോല്‍വി. യുഡിഎഫിലെ കുരുവിള പി (ജോസ് പ്ലാശനാല്‍ ) വിജയിച്ചു.


12.14- ബിജെപിയില്‍ നിന്നും മുത്തോലി തിരികെ പിടിച്ച് മാണി ഗ്രൂപ്പ്. എല്‍ഡിഎഫ് 11 സീറ്റുകള്‍ നേടി. കേരള കോണ്‍ഗ്രസ് 8, സിപിഎം 3, ബിജെപി 2, യുഡിഎഫ് 1 എന്നിങ്ങനെയാണ് കക്ഷിനില.


MOONNILAVU 



12.10- മേലുകാവ് വാര്‍ഡ് 11- ക്രിസ്റ്റിന്‍ യുഡിഎഫ്, 12- സുനില്‍ യുഡിഎഫ്, 13- മറിയാമ്മ യുഡിഎഫ്, 14- മെഴ്‌സി ടീച്ചര്‍ യുഡിഎഫ് വിജയിച്ചു.

12.08- മീനച്ചില്‍ പഞ്ചായത്ത് 3- വിജയകുമാരി യുഡിഎഫ്, 4-ഓമന സോമന്‍, 5 ബിജു സി ബി എന്‍ഡിഎ, 6- ഷൈനി തോമസ് യുഡിഎഫ്, 7- ജോയി കുഴിപ്പാല എല്‍ഡിഎഫ്, 8- ജിജി ജോമോന്‍ എല്‍ഡിഎഫ്, 9-സുബി സുരേഷ് യുഡിഎഫ്, 10- സ്വപ്‌ന രമേശ് എന്നിവര്‍ വിജയിച്ചു.

12.01- ജില്ലയില്‍ എന്‍ഡിഎയ്ക്ക് നേട്ടവും കോട്ടവും. മുത്തോലി , പള്ളിക്കത്തോട് പഞ്ചായത്തുകള്‍ നഷ്ടമായപ്പോള്‍  പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ആദ്യമായി എന്‍ഡിഎയ്ക്ക്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലും ഒരു സീറ്റ് നിലവില്‍ ലഭിച്ചിട്ടുണ്ട്. തെക്കേക്കരയില്‍ 15-ല്‍ 8 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിച്ചു.

11.57- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ക്ലിന്റ് വിജയിച്ചു.

11.51- കടനാട് പഞ്ചായത്ത് വാര്‍ഡ് 7 മണിക്കുട്ടി യുഡിഎഫ്, വാര്‍ഡ് 8 തങ്കച്ചന്‍ കുന്നുംപുറം എല്‍ഡിഎഫ്, ലാലി സണ്ണി വാളികുളം എന്നിവര്‍ വിജയിച്ചു

11.45- പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മുന്നേറ്റവുമായി ബിജെപി 15-ല്‍ 7 സീറ്റുകള്‍ നേടി. എല്‍ഡിഎഫിന് 7 സീറ്റ്. യുഡിഎഫ് 2 സീറ്റിലൊതുങ്ങി.

11.38- കൊഴുവനാല്‍ പഞ്ചായത്ത് 1- ആലീസ് ജോയി യുഡിഎഫ്, 2- ജോഫി മാത്യു എല്‍ഡിഎഫ്, 3-ഷാന രാജേഷ് യുഡിഎഫ്, 4- ഡാലിയ ജോണി യുഡിഎഫ്, 5- മഞ്ജു ദിലീപ്, 6- ഷാജി ഗണപതിപ്ലാക്കല്‍  എന്നിവര്‍ വിജയിച്ചു.

11.36- കരൂര്‍ പഞ്ചായത്ത് 1- സീന ജോണ്‍, 3- വല്‍സമ്മ എല്‍ഡിഎഫ്, 6 സജീവ് യുഡിഎഫ്, 8-ലളിതാംബിക എന്നിവര്‍ വിജയിച്ചു.

11.34- കടനാട് വാര്‍ഡ് 3 ഷേര്‍ലി സാബു യുഡിഎഫ്, വാര്‍ഡ് 4 ജോര്‍ജ്ജ് ജോസഫ് എല്‍ഡിഎഫ്, വാര്‍ഡ് 5 സജിമോന്‍ യുഡിഎഫ്, വാര്‍ഡ് 6 വി.ജി സോമന്‍ എന്നിവര്‍ വിജയിച്ചു.



11.31- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ തീക്കോയി വാര്‍ഡില്‍ മോഹനന്‍ കുട്ടപ്പന്‍ യുഡിഎഫ്, പൂഞ്ഞാര്‍ ഡിവിഷനില്‍ ഗീത നോബിള്‍ എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു

11.30- ബിജെപി തുടര്‍ച്ചയായി ഭരണം കൈയാളിയിരുന്ന മുത്തോലി പഞ്ചായത്ത് പിടിച്ച് എല്‍ഡിഎഫ് . ബിജെപി 2 സീറ്റിലൊതുങ്ങി. ഫലം പ്രഖ്യാപിച്ച പത്തില്‍  6 സീറ്റുകള്‍ എല്‍ഡിഎഫിന്.

11.27- മീനച്ചില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 സതീഷ് കുമാര്‍ എന്‍ഡിഎ, വാര്‍ഡ് 2 അഞ്ജന തെരേസ എല്‍ഡിഎഫ്, വാര്‍ഡ് 3 വിജയകുമാരി യുഡിഎഫ്, വാര്‍ഡ് 4 ഓമന സോമന്‍ എന്നിവര്‍ വിജയിച്ചു.

11.25- പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ് 5 കൈപ്പള്ളിയില്‍ ജോളിച്ചന്‍ ജോസഫ് യുഡിഎഫ് വിജയിച്ചു.

11.24- മരങ്ങാട്ടുപിള്ളി വാര്‍ഡ് 6 സബിന്‍ലാല്‍ സ്വതന്ത്രന്‍ 3 മുന്നണികളെയും പരാജയപ്പെടുത്തി വിജയം നേടി. 46 വോട്ടുകളുടെ ഭൂരിപക്ഷം. ഉഴവൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 3-ാം സ്ഥാനത്ത്. യുഡിഎഫിന് രണ്ടാം സ്ഥാനം.

11.22- പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ സൗത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതി ബാലകൃഷ്ണന്‍  വിജയിച്ചു

11.21- ഭരണങ്ങാനം വാര്‍ഡ് 7 സുനിത ബൈജു , വാര്‍ഡ് 8 കെ.റ്റി തോമസ് യുഡിഎഫ് എന്നിവരും വിജയിച്ചു.

11.16- പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബോബി മാങ്കുടിയില്‍ വിജയിച്ചു

11.14- പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ 12-ല്‍ നിഷ സാനു എല്‍ഡിഎഫ് വിജയിച്ചു

11.1.- കിടങ്ങൂര്‍ പഞ്ചായത്തില്‍ 16-ല്‍ 7 വാര്‍ഡുകള്‍ ബിജെപി നേടി. യുഡിഎഫ് 5 വാര്‍ഡുകളിലും എല്‍ഡിഎഫ് 4 വാര്‍ഡുകളിലും വിജയിച്ചു.

11.11- രാമപുരം1, 2, 3, 4 വാര്‍ഡുകളില്‍ UDF വിജയിച്ചു.

11.10- മുത്തോലി പഞ്ചായത്ത് വാര്‍ഡ് 1 യുഡിഎഫിന്. 2,4,6,8 വാര്‍ഡുകള്‍ എല്‍ഡിഎഫിന്. 3, 7 വാര്‍ഡുകള്‍ ബിജെപി വിജയിച്ചു.

11.03- കിടങ്ങൂര്‍ വാര്‍ഡ് 15-ല്‍ ശ്രീജ മനോജ് ബിജെപി വിജയിച്ചു.


POONJAR PANCHAYATHU


10.59- കടനാട് നീലൂര്‍ (3) വാര്‍ഡില്‍ യുഡിഎഫിലെ ഷേര്‍ലി സാബു വിജയിച്ചു.

10.57- കുറവിലങ്ങാട് പഞ്ചായത്ത് വാര്‍ഡ 3 ബിജു കുര്യന്‍ എല്‍ഡിഎഫ്, വാര്‍ഡ് 4 ജോര്‍ജ്ജ് ചേന്നോലില്‍ യുഡിഎപ്, വാര്‍ഡ് 5 സാം ജോസ് എല്‍ഡിഎഫ്, വാര്‍ഡ് 6 ശശികുമാര്‍ സ്വതന്ത്രന്‍, വാര്‍ഡ് 7 ലതിക സാജു യുഡിഎഫ്, വാര്‍ഡ് 8 ജോസി അലക്‌സ് യുഡിഎഫ് എന്നിവര്‍ വിജയിച്ചു.

10.54- കിടങ്ങൂര്‍ പഞ്ചായത്ത് വാര്‍ഡ് 14-ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗീത സുരേഷ് വിജയിച്ചു.

10.53- ഭരണങ്ങാനം പഞ്ചായത്ത് വാര്‍ഡ് 3 സി.ജെ മാര്‍ട്ടിന്‍,  വാര്‍ഡ് 4 സജി ചാക്കോ എന്‍ഡിഎ, വാര്‍ഡ് 5 സുധ ഷാജി എല്‍ഡിഎഫ്, വേഴങ്ങാനം സൗമ്യ എംപി യുഡിഎഫ് എന്നിവര്‍ വിജയിച്ചു

10.50- ഈരാറ്റുപേട്ട നഗരസഭ യുഡിഎഫ് മുന്നില്‍ യുഡിഎഫ് 6, എല്‍ഡിഎഫ് 3, എസ്ഡിപിഐ 3 സീറ്റുകളില്‍ മുന്നേറുന്നു.

10.45- കടനാട് പഞ്ചായത്തില്‍ വാര്‍ഡ് 1 റിജോ തോമസ് എല്‍ഡിഎഫ്, വാര്‍ഡ് 2 പി.ഡി സെബാസ്റ്റ്യന്‍ യുഡിഎഫ് എന്നിവര്‍ വിജയിച്ചു

10.40- കിടങ്ങൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് നീലകണ്ഠന്‍ നമ്പൂതിരി ബിജെപി വിജയിച്ചു

10.28- കിടങ്ങൂര്‍ വാര്‍ഡ് 13-ല്‍ രാജേഷ് മോനിപ്പള്ളി വിജയിച്ചു. 12 വാര്‍ഡുകളിലെ ഫലം വന്നപ്പോള്‍ ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് 4 സീറ്റുകളില്‍ വീതം ജയിച്ചു

10.34- മേലുകാവ് വാര്‍ഡ് 3 സുനില്‍ സൈക് യുഡിഎഫ്, വാര്‍ഡ് 4 ഷൈനി ബേബി, വാര്‍ഡ് 10 ഷീബ എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു

 10.31- മരങ്ങാട്ടുപിള്ളി വാര്‍ഡ് 5 പ്രസീദ ബിജെപി വിജയിച്ചു.

10.30- പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ് 11 എല്‍ഡിഎഫിലെ പ്രമോദ് എം.പി വിജയിച്ചു

10.28- കിടങ്ങൂര്‍ അഞ്ചാം വാര്‍ഡില്‍ ബിജെപിയിലെ ബിന്ദു രമേശ് വിജയിച്ചു. 6 വോട്ടിന് വിജയം

10.23- തലപ്പലം പഞ്ചായത്ത്
1 ജോയി ജോസഫ് യുഡിഎഫ്
2 അറുഞ്ഞൂറ്റമംഗംലം ആന്‍സി ജോസ് യുഡിഎഫ് 
3 ജോമി ബെന്നി കളത്തൂക്കടവ് യുഡിഎഫ്
4 സിന്ധു മനോഹരന്‍ എന്‍ഡിഎ
6 ഹാരിജ ഹുസൈന്‍
8 ഇഞ്ചോലിക്കാവ് സൗമ്യ എന്‍ഡിഎ
9 സുധ രഘു എന്‍ഡിഎ
10 സന്തോഷ് ജോസഫ് യുഡിഎഫ്
11 സജീവന്‍ യുഡിഎഫ്
13 കാഞ്ഞിരപ്പാറ വിപിന്‍ എന്നിവര്‍ വിജയിച്ചു


10.18- ഈരാറ്റുപേട്ട നഗരസഭയിലെ വിജയികള്‍
001 ബീമാ സജീര്‍ (കുന്തീപറമ്പില്‍)
002 കല്ലൂത്താഴം രസ്‌ന ഹസീര്‍ 
003 വട്ടക്കയം കെ.ഇ റാഷിദ് 
004  നടൂപറമ്പ് ബീമാ നാസ്സര്‍
005  മുരിക്കോലി ഷാഹുല്‍ മുരിക്കോലില്‍ 
006 മാതാക്കല്‍ റൈന ടീച്ചര്‍ (എസ്.കെ)
007  കാട്ടാമല ഷാജിദാ വി.എ, വെളിയത്ത്
008  ഈലക്കയം സുനില്‍കുമാര്‍ കെ

10.15- പാലാ നഗരസഭാ 26-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ റോയി ഫ്രാന്‍സീസ് വിജയിച്ചു

10.14- കിടങ്ങൂര്‍  പഞ്ചായത്ത് 12-ാം വാര്‍ഡ് മഹേഷ്‌കുമാര്‍ ബിജെപി വിജയിച്ചു

10.12- തിടനാട് പഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ ജെസി കല്ലംമാക്കല്‍ യുഡിഎഫ്, വാര്‍ഡ് 10 ജോസുകുട്ടി യുഡിഎഫ് വാര്‍ഡ് 1 അജി എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു

10.10- ഭരണങ്ങാനം പഞ്ചായത്ത് വാര്‍ഡ് 1 യുഡിഎഫിലെ വിനോദ് ചെറിയാന്‍, വാര്‍ഡ് 2 വിജയന്‍ രാഘവന്‍ എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു

10.08- പാലാ നഗരസഭ 25-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ബിജു പാലൂപ്പടവില്‍ വിജയിച്ചു

10.07- പൂഞ്ഞാര്‍ പഞ്ചായത്ത് വാര്‍ഡ് 10 വളതൂക്കില്‍ ലേഖ സുരേഷ് എന്‍ഡിഎ വിജയിച്ചു

10.15- കടപ്ലാമറ്റം വാര്‍ഡ് 3 എല്‍ഡിഎഫിലെ അല്‍ഫോന്‍സാ ടിജോ, വാര്‍ഡ് 4 എല്‍ഡിഎഫിലെ ബിജു കുളത്തൂര്‍ എന്നിവര്‍ വിജയിച്ചു

10.03- പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ് 2-ല്‍ മിനര്‍വ മോഹന്‍ എന്‍ഡിഎ വിജയിച്ചു

10.02- കിടങ്ങൂര്‍  പഞ്ചായത്ത് നാലാം വാര്‍ഡ് യുഡിഎഫിലെ ദിപു തേക്കുംകാട്ടില്‍ വിജയിച്ചു

09.57- പാലാ നഗരസഭാ 24-ാം വാര്‍ഡില്‍ യുഡിഎഫിലെ ബിജു മാത്യൂസ് വിജയിച്ചു

09.56- കാണക്കാരി വാര്‍ഡ് 2യുഡിഎഫിലെ മരീന തമ്പി, മരങ്ങാട്ടുപിള്ളി നാലാം വാര്‍ഡില്‍ യുഡിഎഫിലെ ഷാജ ബാബു എന്നിവരും വിജയിച്ചു

09.54- പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ് 8ല്‍ എല്‍ഡിഎഫിലെ സുജിത്ത് സി വിജയിച്ചു

09.50- കിടങ്ങൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് അഡ്വ ജിഷ്ണ എല്‍ഡിഎഫ് വിജയിച്ചു

09.48- പാലാ നഗരസഭ വാര്‍ഡ് 22-ല്‍ രജ്ഞിത യുഡിഎഫ്, 23 പ്രിന്‍സി യുഡിഎഫ് എന്നിവര്‍ വിജയിച്ചു

09.47- പൂഞ്ഞാര്‍ പഞ്ചായത്ത് വാര്‍ഡ് 2 ബിന്ദു അശോകന്‍ എല്‍ഡിഎഫ്, വാര്‍ഡ് 3 സുപ്രന്‍ യുഡിഎഫ്, വാര്‍ഡ് 8 സൗമ്യ എന്‍ഡിഎ, വാര്‍ഡ് 10 ലേഖ എന്‍ഡിഎ എന്നിവര്‍ വിജയിച്ചു

09.43- പാലാ നഗരസഭാ 21-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ലീന സണ്ണി വിജയിച്ചു. മിനി പ്രിന്‍സ് ആയിരുന്നു എതിരാളി

09.41-പൂഞ്ഞാര്‍ തെക്കേക്കര വാര്‍ഡ് 9ല്‍ എല്‍ഡിഎഫിലെ മിനിമോള്‍ വിജയിച്ചു

09.40- മരങ്ങാട്ടുപിള്ളി മൂന്നാം വാര്‍ഡില്‍ ബിജെപിയിലെ മമത ഹരികുമാര്‍ വിജയിച്ചു.

09.39- പാലാ നഗരസഭ വാര്‍ഡ് 16- എല്‍ഡിഎഫ് ടോം ജോസ് വട്ടമല, വാര്‍ഡ് 17-ല്‍ എല്‍ഡിഎഫിലെ സനല്‍ രാഘവന്‍ എന്നിവര്‍ വിജയിച്ചു

09.38- പാലാ നഗരസഭ വാര്‍ഡ് 18-ല്‍ നറുക്കെടുപ്പിലൂടെ യുഡിഎപിലെ ലിസിക്കുട്ടി മാത്യു വിജയിച്ചു

09.36- പാലാ നഗരസഭ വാര്‍ഡ് 20-ല്‍ എല്‍ഡിഎപിലെ ബിജി ജോജോ വിജയിച്ചു

09.35- പാലാ നഗരസഭ വാര്‍ഡ് 19-ല്‍ വിമത മായാ രാഹുലിന് വിജയം. പ്രതിപക്ഷ നേതാവ് യുഡിഎഫിലെ സതീഷ് ചൊള്ളാനി തോറ്റു

09.33- കിടങ്ങൂര്‍ പഞ്ചായത്ത് 03-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ജയന്‍ വിജയിച്ചു

09.32- കിടങ്ങൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ബിജെപിയ്ക്ക് വിജയം

09.30- മേലുകാവ് പഞ്ചായത്തില്‍ വാര്‍ഡ് 2 യുഡിഎഫിലെ പ്രസന്ന പ്രീത, വാര്‍ഡ് 8 ഇടമറുക് ജെറ്റോ ജോസഫ് എല്‍ഡിഎഫ്, വാര്‍ഡ് 9 കൈലാസ് അലക്‌സ് റ്റി ജോസഫ് എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു

09.28- മൂന്നിലവ് എട്ടാം വാര്‍ഡില്‍ യുഡിഎഫിലെ ഷെയ്‌സ് ജോസഫ് വിജയിച്ചു

09.26-പൂഞ്ഞാര്‍ പഞ്ചായത്ത് 9-ം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എബി ലൂക്കോസ് വിജയിച്ചു

09.22-തീക്കോയി പഞ്ചായത്ത് 1-ാം വാര്‍ഡില്‍ ലീന എന്‍ഡിഎ, വാര്‍ഡ് 2 കൃപ ബിജു യുഡിഎഫ്, വാര്‍ഡ് 8 സോളി സണ്ണി, , വാര്‍ഡ് 9 അംബിക എല്‍ഡിഎഫ് എന്നിവര്‍ വിജയിച്ചു

09.19- തലപ്പലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യുഡിഎഫിലെ ജോയി ജോസഫ്, രണ്ടാം വാര്‍ഡില്‍ യുഡിഎഫിലെ ആന്‍സി ജോസ്, 8-ാം വാര്‍ഡില്‍ എന്‍ഡിഎ- സൗമ്യ ജോര്‍ജ്ജ്, 9-ാം വാര്‍ഡ് പനയ്ക്കപ്പാലം സുധ രഘു- എന്‍ഡിഎ എന്നിവര്‍ വജയിച്ചു.

09.14-ഉഴവൂര്‍ പഞ്ചായത്തിലെ 1, 2 വാര്‍ഡുകളില്‍ യുഡിഎഫിലെ സൗമ്യ ജോയി, അംഗീത സുമോദ് എന്നിവര്‍ വിജയിച്ചു

09.12-പൂഞ്ഞാര്‍ തെക്കേക്കര ടൗണ്‍ വാര്‍ഡില്‍ യുഡിഎഫിലെ റ്റെസി ബിജു വിജയിച്ചു

09.08-പാലാ നഗരസഭ 13, 14, 15 വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികലായ 3 പേരും വിജയിച്ചു. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ദിയ ബിജു എന്നിവരാണ് വിജയിച്ചത്

09.06- മൂന്നലവില്‍ മുന്‍ പ്രസിഡന്റ് യുഡിഎഫപിലെ ചാര്‍ലി ഐസക് വിജയിച്ചു

09.02- പൂഞ്ഞാര്‍ പഞ്ചായത്ത് 8-ം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സൗമ്യ അരവിന്ദ് വിജയിച്ചു


08.57-പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യുഡിഎഫിലെ
 ജോണ്‍സണ്‍ ചെറുവള്ളി  വിജയിച്ചു

08.56-കടപ്ലാമറ്റം പഞ്ചായത്ത് വാര്‍ഡ് 1-ല്‍ എല്‍ഡിഎപിലെ ഷാജി റ്റി വിജയിച്ചു

08.54-കിടങ്ങൂര്‍ പഞ്ചായത്ത് 2-ാം വാര്‍ഡില്‍ യുഡിഎഫിലെ സിബി സിബിയും പത്താം വാര്‍ഡില്‍ യുഡിഎഫിലെ ലിസി എബ്രഹാമും വിജയിച്ചു

08.52-തീക്കോയി പഞ്ചായത്ത് വാര്‍ഡ് 8ല്‍ എല്‍ഡിഎഫും വാര്‍ഡ് 2ല്‍ യുഡിഎഫും വിജയിച്ചു

08.52-പാലാ നഗരസഭാ 12-ാം വാര്‍ഡില്‍ യുഡിഎഫിലെ ടോണി തൈപ്പറമ്പില്‍ വിജയിച്ചു

08.50-പാലാ നഗരസഭാ 11-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ റൂബി ആന്റോ വിജയിച്ചു

08.46-  ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ജിജി ബൈജു കൊല്ലംപറമ്പിലും എട്ടാം വാര്‍ഡില്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫിലെ റിയ ചീരാംകുഴിയും വിജയിച്ചു...

08.43-
തിടനാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫിലെ ജെസി ഷിബു വിജയിച്ചു

08.41- മരങ്ങാട്ടുപിള്ളി ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ സണ്ണി സെബാസ്റ്റ്യനും വാര്‍ഡ് 2ല്‍ എല്‍ഡിഎഫിലെ ജോസ് കാറുമുട്ടം എന്നിവര്‍ വിജയിച്ചു

08.40-തീക്കോയി പഞ്ചായത്ത് ഒന്നാ വാര്‍ഡില്‍ ബിജെപി
ഈരാറ്റുപേട്ട വാര്‍ഡ് 1 എല്‍ഡിഎഫിന് വിജയം
തിടനാട് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു


08.37-പാലാ നഗരസഭാ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ജോസിന്‍ ബിനോ വിജയിച്ചു

08.34- പാലാ നഗരസഭയില്‍...4-ാം വാര്‍ഡില്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസിലെ സോണിയ ചിറ്റേട്ട്  വിജയിച്ചു

പാലാ നഗരസഭയില്‍...5-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ജോര്‍ജ്ജുകുട്ടി ചെറുവള്ളില്‍ വിജയിച്ചു


08.32- പാലാ നഗരസഭയില്‍...6-ാം വാര്‍ഡില്‍ യുഡിഎഫിലെ സെബാസ്റ്റ്യന്‍ പനയ്ക്കല്‍ 2 വോട്ടിന് വിജയിച്ചു


08.28- പാലാ നഗരസഭ വാര്‍ഡ് 1 ല്‍ ബെറ്റി ഷാജു, വാര്‍ഡ് 2ല്‍ ഷാജു തുരുത്തന്‍ വിജയിച്ചു

കിടങ്ങൂര്‍ വാര്‍ഡ് 1ല്‍ യുഡിഎഫിലെ ടീന മാളിയേക്കല്‍ വിജയിച്ചു.
കിടങ്ങൂര്‍ പഞ്ചായത്ത് വാര്‍ഡ് 6ല്‍ സതീഷ് ശ്രീനിലയം വിജയിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   



Post a Comment

0 Comments