Latest News
Loading...

ഒരുവട്ടം കൂടി... പഴയ ചിരിയും കളിയുമായി പഴയ പത്താം ക്ലാസുകാർ.



മേലുകാവ്: കാലം അരനൂറ്റാണ്ട് പിന്നിട്ടിട്ടും മായാത്ത സൗഹൃദവും പഴയ ഓർമ്മകളും പുതുക്കി സി.എം.എസ് ഹൈസ്കൂളിലെ 1976–77 ബാച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേർന്നു. പഴയ ചിരിയും കളിയും സൗഹൃദവും പങ്കുവെച്ച് നടന്ന സംഗമം ഏവർക്കും മറക്കാനാവാത്ത അനുഭവമായി.



.അന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ 92 വിദ്യാർത്ഥികളിൽ 14-ഓളം പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശേഷിക്കുന്ന സഹപാഠികളിൽ പലരും വിവിധ സ്ഥലങ്ങളിലായി കഴിയുന്നതിനാൽ ഏറെ പരിശ്രമിച്ചാണ് 78 -ഓളം പേരെ കണ്ടെത്തി ഒത്തുചേർത്തത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൂർവ്വ വിദ്യാർത്ഥികൾ തൊടുപുഴ ബാപ്പുട്ടി ഹാളിലാണ് രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനായി ഒത്തുചേർന്നത്.



.വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയവർ പരസ്പരം വീണ്ടും പരിചയപ്പെട്ടു. പഴയകാല അനുഭവങ്ങളും വിദ്യാലയജീവിതത്തിലെ രസകരമായ സംഭവങ്ങളും പങ്കുവെച്ചും കലാപരിപാടികൾ അവതരിപ്പിച്ചും അവർ സൗഹൃദത്തിന്റെ പഴയ വസന്തത്തിലേക്ക് മടങ്ങി.

കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലായി മാറിയ സംഗമത്തിന് ജോൺസൺ ജോസഫ്, എൻ.സി. ജോസഫ്, നോബിൾ വി.എച്ച്, M R സത്യൻ,രാജമ്മ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി



.

Post a Comment

0 Comments