Latest News
Loading...

പൂഞ്ഞാറില്‍ ബുള്ളറ്റ് മോഷണശ്രമം. നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു



പൂഞ്ഞാര്‍ കുന്നോന്നിയില്‍ വീടിന് മുന്നില്‍ വച്ച ബുള്ളറ്റ് നിമിഷങ്ങള്‍ക്കകം എടുത്തുകൊണ്ട് കടന്നയാളെ നാട്ടുകാര്‍ പിടികൂടി. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി ടോമി ചെരിയംപുറത്തിന്റെ ബൈക്കാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ബുള്ളറ്റുമായി പോയ ആളെ വാഹനം വിലങ്ങനെ ഇട്ട് തടഞ്ഞാണ് പിടികൂടിയത്. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. 


.ടൗണില്‍ നിന്നും വന്ന ടോമി വാഹനം വീടിന് മുന്നില്‍ റോഡില്‍ നിര്‍ത്തി വീട്ടിലേയ്ക്ക് കയറിയതിന് പിന്നാലെയാണ് വണ്ടി മോഷ്ടിച്ചത്. താക്കോല്‍ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു. വീടിനകത്ത് കയറിയപ്പോഴേയ്ക്കും വാഹനം പോകുന്ന ശബ്ദം കേട്ടപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍തന്നെ പൂഞ്ഞാര്‍ ടൗണിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചു. ടൗണിലുള്ള പിക്കപ് ഡ്രൈവര്‍മാര്‍ വാഹനം സ്റ്റാര്‍ട്ട് ചെയതപ്പോഴേയ്ക്കും ബുള്ളറ്റ് ഇവരുടെ മുന്നിലൂടെ കടന്നുപോയി. 


.പിന്നാലെ പോയ ഡ്രൈവര്‍മാര്‍ തൊട്ടടുത്തുള്ള പമ്പിന് സമീപം വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, വാഹനം കിട്ടിയതിനാല്‍ പരാതി നല്കാത്തതിനാല്‍ കേസെടുത്തിട്ടില്ല. ആള്‍ മദ്യലഹരിയിലാണെന്ന് പോലീസ് പറഞ്ഞു. പ്രശാന്ത് മലപ്പുറം എന്നാണ് അഡ്രസ് പറയുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.



.

Post a Comment

0 Comments