കുന്നോന്നി: കുന്നോന്നി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവംബർ 6, 7 തീയതികളിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകളും വിശേഷാൽ പൂജകളും നടക്കും.
നവംബർ 7 ശനിയാഴ്ച രാവിലെ 9 മുതൽ നാഗങ്ങൾക്ക് പായസഹോമം നടത്തും. തുടർന്ന് രാവിലെ 11.45നും 12.05നും ഇടയിലുള്ള അഭിജിത് മുഹൂർത്തത്തിൽ നാഗപ്രതിഷ്ഠ നടക്കും.
വൈകിട്ട് 6.45 മുതൽ സർപ്പബലിയും നടത്തും. സർപ്പദോഷ ദുരിതമോചനം, രാഹുദോഷ പരിഹാരം, സന്താനഭാഗ്യം, വിദ്യ, ധനം, ഭൂമി തുടങ്ങിയ ഐശ്വര്യങ്ങൾക്കായും രോഗദുരിതങ്ങളിൽ നിന്നും ബാലാരിഷ്ടതകളിൽ നിന്നും മോചനം ലഭിക്കുന്നതിനായും പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ചടങ്ങുകളിൽ പങ്കെടുക്കാനും വഴിപാടുകൾ നടത്താനും ഭക്തജനങ്ങൾക്ക് സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9947453481.
.
.





0 Comments