തീക്കോയി പിതൃവേദിയും ചെറുപുഷ്പ മിഷൻ ലീഗും സംയുക്തമായി സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് സീസൺ 5 നാളെ ആരംഭിക്കും. 9 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ പാലാ രൂപതയിലെ 16 സൺഡേ സ്കൂൾ ടീമുകൾ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി മൈതാനത്ത് സി എം എൽ - പിതൃവേദി ഡയറക്ടർ റവ. ഫാ. ജേക്കബ് കരീനാട്ട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
.ഉദ്ഘാടന മത്സരത്തിൽ പെരിങ്ങുളം വാഗമൺ ടീമുകൾ ഏറ്റുമുട്ടും. ഈ മാസം 30 ന് ഫൈനൽ നടക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി എം . ഇ മാത്യു മുതുകാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 5001 രൂപയും രണ്ടാം സമ്മാനമായി കെ . സി കുര്യൻ കൊച്ചുകരോട്ട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 4001 രൂപയും നൽകുന്നതാണ്. മത്സരങ്ങൾ വൈകുന്നേരം നാലിന് പള്ളി മൈതാനത്ത് ആരംഭിക്കും
.
.





0 Comments