Latest News
Loading...

ഫുട്ബോൾ മത്സരത്തിൽ ടിഎഫ്സി ഒന്നാം സ്ഥാനം നേടി



തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിൻ്റെ ഭാഗമായി നടന്ന ഫുട്ബോൾ ടൂർണമെന്റിൽ തീക്കോയി ടി.എഫ്.സി ഒന്നാം സ്ഥാനം നേടി. സെൻ്റ് മേരിസ് പള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വളവനാർകുഴി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 


.ഒന്നാം സ്ഥാനം നേടിയ തീക്കോയി ഫുട്ബോൾ ക്ലബ്ബിന് പഞ്ചായത്ത് അംഗം ജീബിൻ സെബാസ്റ്റ്യൻ ട്രോഫി കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് ഭാസ്കരൻ വളവനാർക്കുഴി ടീമിന് രണ്ടാം സമ്മാനമായ ട്രോഫി നൽകി. പഞ്ചായത്ത് അംഗം സണ്ണി കണിയാർ കണ്ടം, മുൻ പഞ്ചായത്തംഗം രതീഷ് പി.എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



.പഞ്ചായത്തിലെ കേരളോത്സവം മത്സരങ്ങൾ നാളെ സമാപിക്കും. വെള്ളികുളം സെൻറ് ആൻറണീസ് സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരം നടക്കും. തുടർന്ന് വടംവലി മത്സരവും അരങ്ങേറും. 




.

Post a Comment

0 Comments