Latest News
Loading...

യുപി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി മണിയംകുന്ന് സെൻ്റ് ജോസഫ് യുപി സ്‌കൂളിന്




മണിയംകുന്ന് :- ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ 78 പോയിൻ്റ് നേടി യു പി വിഭാഗം ഓവറോൾ ഒന്നാ സ്ഥാനം കരസ്ഥമാക്കി സെൻറ് ജോസഫ് യു.പി സ്കൂൾ മണിയംകുന്ന്. നാടോടി നൃത്തം,ജലച്ചായം, ഹിന്ദി കഥാ രചന എന്നീ ഇനങ്ങളിൽ യഥാക്രമം ദിയ ആൻ പ്രിൻസ്, ജിയോൺ സിനു ജോസഫ്, ആൻമരിയ മാത്യു, എന്നിവർ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. 

.ചിത്രരചന പെൻസിൽ , അറബി പദ്യം എന്നീ ഇനങ്ങളിൽ യഥാക്രമം ജിയോൺ സിനു ജോസഫ്, റോമൽ ബാബു എന്നിവർ രണ്ടാം സ്ഥാനവും, ഉർദു പദ്യം ചൊല്ലൽ,ലളിതഗാനം, ഹിന്ദി പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ യഥാക്രമം അലൻ ജോസ് , ജുവൽ സിനു ജോസഫ്, ദിയ ആൻ പ്രിൻസും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





.ഒന്നും രണ്ടു മൂന്നു സ്ഥാനം നേടിയ മത്സരാർത്ഥികളെയും, വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികളെയും സ്കൂൾ മാനേജ്മെൻ്റും,പിടിഎ കമ്മിറ്റിയും അനുമോദിച്ചു.



.

Post a Comment

0 Comments