പിണറായി വിജയനെ ആക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റിയന്റെ ഈരാറ്റുപേട്ട ഓഫീസിലേക്ക് സി.പി.എം. പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. ധീരതയുടെ പര്യായമായ പിണറായി പിജയനെ അപാമാനിച്ച എം.എൽ.എ. സ്ംസ്‌കാരശുന്യമാണെന്നും സി.പി.എം. പ്രതിഷേധത്തെ തടുക്കുവാൻ യു.ഡി.എഫ്. സർക്കാരിനോ കേരളാ പോലീസിനോ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.പൂഞ്ഞാർ ഏരിയ സെക്രട്ടറി റ്റി.എസ്. സിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ, സജേഷ് ശശി, ലോക്കൽ കമ്മറ്റി സെക്രട്ടറി പി.എ. ഷെമീർ എന്നിവർ പ്രസംഗിച്ചു. സി.പി.എം. പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് എം.എൽ.എ. ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എം.എൽ.എ. ഓഫീസിന് സമീപത്തെ ബോർഡ് പ്രതിഷേധക്കാർ തകർത്തു.
.
.





0 Comments