ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രി ഫാമിലി ഹെൽത്ത് സെന്റർ പരിസരത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രി പരിസരത്ത് പാമ്പിനെ കണ്ടത്.
തുടർന്ന് കേരള വനംവകുപ്പിന്റെ സർപ്പ (SARPA) പദ്ധതിയിൽ അംഗമായ സ്നേക്ക് റെസ്ക്യൂവർ ആരിഫ് വാഴയിലിനെ വിവരം അറിയിക്കുകയായിരുന്നു.
.വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ആരിഫ് വിദഗ്ധമായി മൂർഖൻ പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റി.
സമയോചിതമായ ഇടപെടലിലൂടെ ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടായേക്കാവുന്ന അപകടസാധ്യത ഒഴിവായി.
.
.





0 Comments