ഈരാറ്റുപേട്ടയിൽ എം.ജെ. സബാസ്റ്റ്യൻ എം.എൽ.എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ പിണറായി ഭരണകാലം അഴിമതിയുടെ കൂടാരമായിരുന്നുവെന്നും, ഇതിനെതിരെയാണ് എം.എൽ.എ. ശബ്ദമുയർത്തിയതെന്നും യോഗം ആരോപിച്ചു. ഇതിന്റെ പേരിൽ മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും എം.എൽ.എയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത് പ്രതിഷേധാർഹമാണ്.
.കേട്ടാൽ അറപ്പുളവാക്കുന്ന തരത്തിലുള്ള സി.പി.എം. നേതാക്കളുടെ ഭീഷണി പ്രസംഗങ്ങളും അംഗീകരിക്കാനാവില്ല. അക്രമത്തിന് നേതൃത്വം നൽകിയ സി.പി.എം. നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഡ്വ. വി.എം. മുഹമ്മദ് ഇല്ലാസ്, അഡ്വ. ജോമോൻ ഐക്കര, പി.എച്ച്. നൗഷാദ്, കെ.ഇ.എ. ഖാദർ, വർക്കിച്ചൻ വയമ്പോക്കനാൽ, അനസ് നാസർ, ഹരി മണ്ണുമടം, റോജി മുതിരേന്തിക്കൽ, ചാർളി അലക്സ്, റോയി തുരുത്തിയിൽ, എസ്.എം. മുഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു.
.
.





0 Comments