Latest News
Loading...

ബൈബിൾ സൊസൈറ്റി ബ്രാഞ്ച് ഭാരവാഹികളുടെ സംസ്ഥാന സമ്മേളനം



കേരള ഓക്സിലിയറി ബ്രാഞ്ച് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സമ്മേളനം  തിരുവല്ല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെട്ടു. ഓക്സിലിയറി പ്രസിഡന്റും മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷനുമായ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷം വഹിക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യാക്കോബ് 4:8 ാം വാക്യം അടിസ്ഥാനമാക്കി, നിർമ്മിത ബുദ്ധിയുടെ ഈ കാലത്തിൽ, ശബ്ദ കോലാഹലങ്ങൾക്കിടയിൽ ദൈവ ശബ്ദം കേൾക്കണമെന്നും, അതിനു വേണ്ടി ദൈവത്തോടു ചേർന്നു നിൽക്കുവാനും, ദൈവവചനം ദിനംതോറും വായിക്കുകയും, മനനം ചെയ്യുകയും വേണമെന്നും ഉദ്ഘാടന സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. 



.സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയമായി എടുത്തത് *ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ ദൈവം നിങ്ങളോട് അടുത്തുവരും* എന്നുള്ളതാണ്. ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് സഭ പരമാദ്ധ്യക്ഷൻ അഭി. ഡോ. മോറാൻ മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് (ഓക്സിലിയറി വൈസ് പ്രസിഡന്റ്‌, സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റർ & ബിഷപ്പ്, സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക), റവ. ഫാ. ഡോ. ഡാനിയേൽ ജോൺസൺ, റവ.ഫാ. സിജോ പന്തപള്ളിൽ, റവ. ഫാ. ഡോ. അലൻ ജോസ് മാത്യൂസ്, ശ്രീ. ജോർജ്ജ് തോമസ്, ശ്രീ. പ്രതീഷ് ചെറിയാൻ, ഓക്സിലിയറി സെക്രട്ടറി 
റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ഓക്സിലിയറി ട്രഷറാർ ഡോ. സാബു റ്റി. തോമസ്‌, അഡ്വ. പി. വി. ചെറിയാൻ, ഷെവ. ഡോ. കോശി എം. ജോർജ്ജ്, ശ്രീ. അനിൽ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.



.സമാപന യോഗത്തിനും സമർപ്പണ ശുശ്രൂഷയ്ക്കും ഓക്സിലിയറി കമ്മിറ്റി അംഗവും ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലുമായ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നേതൃത്വം നൽകി. ബിലീവേഴ്സ് ചർച്ച് സെന്റ് തോമസ് കത്തീഡ്രൽ ക്വയർ ഫാ. ജോസ് കരിക്കോമിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തി. ശ്രീ. സി. റോസ് ചന്ദ്ര ദാസ് രചിച്ച തീം സോംഗ് ആലപിച്ചു. കേരളത്തിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നും വൈദീകരും പാസ്റ്റർമാരും ഉൾപ്പെടെ ഏകദേശം 350 ബ്രാഞ്ച് പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.


.സമ്മേളനത്തിൽ വച്ച് ഹിന്ദി ഭാഷയിൽ പുതിയ നിയമം പകർത്തി എഴുതിയ ശ്രീ. ഇമ്മാനുവേൽ ഹെൻറി, തിരുവനന്തപുരം; ശാരീരിക ബുദ്ധിമുട്ടുകളുടെ മധ്യത്തിലും മലയാളം ബൈബിൾ പകർത്തി എഴുതിയ ശ്രീമതി ജിബി തോമസ്‌, നിരണം 
എന്നിവരെയും ആദരിച്ചു. 2025-2026 വർഷത്തിൽ വിഭവ സമാഹരണത്തിൽ മികവു പുലർത്തിയ ബ്രാഞ്ചുകളെയും ആദരിച്ചു.


Post a Comment

0 Comments