കിടങ്ങൂർ പോലീസ് സ്റ്റേഷന് മുൻവശം നിന്നിരുന്ന വാകമരം റോഡിലേക്ക് കടപുഴകി വീണ് രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയും കാറുമാണ് മരത്തിനടിയിൽപ്പെട്ടത്.
സംഭവത്തിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണതിനെ തുടർന്ന് ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു. വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം.
.മരം വീണതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പാലായിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചു. നാട്ടുകാരും പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി
.മരം വീണതിനെ തുടർന്ന് നാലോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇത് തുടർന്ന് വൈദ്യുതി വിതരണവും പോസ്റ്റുകൾ വഴി കടന്നു പോകുന്ന കേബിൾ ടിവി, ഇൻറർനെറ്റ് വിതരണവും തടസ്സപ്പെട്ടു.
.
.





0 Comments