Latest News
Loading...

65-ാം സ്‌നേഹവീടും യാഥാര്‍ത്ഥ്യമാക്കി സ്‌നേഹദീപം ഭവനപദ്ധതി



പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി 65-ാം സ്‌നേഹവീടും യാഥാര്‍ത്ഥ്യമാക്കി. കൊഴുവനാല്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന 28-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം , ഞായർ ഉച്ചകഴിഞ്ഞ് 1.30 ന് മേവട കാവുംപടിക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന വീടിന്റെ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. കിടങ്ങൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ സൈമണ്‍ കോട്ടൂര്‍ ആണ് ഈ വീട് നിര്‍മ്മാണത്തിനാവശ്യമായ 4 ലക്ഷം രൂപ സ്‌നേഹദീപം കൊഴുവനാലിനു നല്‍കിയത്. 


.മേവട സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിലാണ് ഈ വീടിന്റെ തറയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 65-ാം സ്‌നേഹവീടിന്റെ വെഞ്ചിരിപ്പു കര്‍മ്മം മേവട സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ തലോടിലും താക്കോല്‍ സമര്‍പ്പണം ജില്ലാ ജഡ്ജി ജോഷി ജോണ്‍ ചാവേലിലും നിര്‍വ്വഹിക്കും. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.




.



.



.

Post a Comment

0 Comments