Latest News
Loading...

മാസപ്പടി കേസില്‍ എഫ്ആഐര്‍ ഇടാന്‍ കോടതി നിര്‍ദേശം.



സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. നിലവില്‍ വെറുമൊരു അന്വേഷണം മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടക്കുന്നത്. 11.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയേക്കും. നിലവില്‍ ഉത്തരവ് വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. 



.വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ന് മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ക്യാബിനറ്റാകും ഇതില്‍ അന്തിമതീരുമാനം എടുക്കുക. പിണറായി വിജയനടക്കം വിധിക്കെതിരെ അപ്പീല്‍ പോകാനും സാധ്യതയുണ്ട്. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിന് ബലം പകരുന്നതാകും അനുകൂലിച്ചാല്‍ സര്‍ക്കാര്‍ നടപടി. എതിര്‍ത്താല്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണെന്ന ബിജെപി ആരോപണത്തിനും വഴിമരുന്നിടുന്നതാകും. 



.കേസ് വെറൊരു തലത്തിലേയ്ക്ക് പോകുമെന്ന് ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു. സര്‍ക്കാരിനും വിധി തിരിച്ചടിയാണ്. അന്വേഷിക്കട്ടെയെന്ന് വെല്ലുവിളിക്കുന്നു. കൈക്കൂലി വാങ്ങിച്ചവരുടെ ലിസ്റ്റ് പുറത്തുവന്നേ പറ്റൂ എന്നും ഷോണ്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരെയും അന്വേഷിക്കട്ടെയെന്നും ഷോണ്‍ പറഞ്ഞു.



.



.

Post a Comment

0 Comments