കുര്യനാട് : പാരമ്പര്യ നാടൻ വിഭവങ്ങളുടെ സ്വാദും വൈവിധ്യവും പുതുതലമുറയ്ക്ക് പകർന്നുനൽകിക്കൊണ്ട് കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 'നാട്ടുരുചി' മേള സംഘടിപ്പിച്ചു. കോട്ടയം ലോക്സഭാ മണ്ഡലം എം.പി ഫ്രാൻസിസ് ജോർജ് മേള ഉദ്ഘാടനം ചെയ്തു.നമ്മൾ മറന്നുപോകുന്ന പാരമ്പര്യ ഭക്ഷണസംസ്കാരം തിരികെപ്പിടിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
.ഓരോ ക്ലാസിനും പ്രത്യേകമായി ഒരുക്കിയ സ്റ്റാളുകളിലാണ് വിഭവങ്ങൾ ക്രമീകരിച്ചിരുന്നത്. കപ്പ, ചേന തുടങ്ങിയ നാടൻ കിഴങ്ങുവർഗ്ഗങ്ങളും കൊഴുക്കട്ട, വട്ടയപ്പം, തുടങ്ങി വൈവിധ്യമാർന്ന നാടൻ പലഹാരങ്ങളും വിദ്യാർത്ഥികൾ മേളയിലെത്തിച്ചു. ഇന്നത്തെ കുട്ടികൾക്ക് തീർത്തും അപരിചിതമായ പല പാരമ്പര്യ വിഭവങ്ങളും അടുത്തറിയാനും രുചിച്ചറിയാനും ഈ മേള അവസരമൊരുക്കി. തങ്ങൾ കൊണ്ടുവന്ന വിഭവങ്ങൾ സഹപാഠികളുമായി സന്തോഷത്തോടെ പങ്കുവെച്ചതിലൂടെ 'പങ്കുവെക്കലിന്റെ' വലിയൊരു പാഠവും അനുഭവവുമാണ് കുട്ടികൾ നേടിയെടുത്തത്.
.മേളയോടനുബന്ധിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വെജിറ്റബിൾ കാർവിങ് മത്സരവും സംഘടിപ്പിച്ചു. കൂടാതെ, സ്കൂൾ കിച്ചണിൽ വർഷങ്ങളായി കുട്ടികൾക്കായി സ്നേഹത്തോടെ ഉച്ചഭക്ഷണം ഒരുക്കിനൽകുന്ന അന്നദാതാക്കളായ പ്രിയപ്പെട്ട അമ്മമാരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാത്തൻകുന്നേൽ സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ശ്രീമതി ജാൻസി തോമസ്, മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
.ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോഷി തടിയനാനിക്കൽ,പിടിഎ പ്രസിഡന്റ് ശ്രീ. ജോണി ഫിലിപ്പ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗ്രേസിക്കുട്ടി എബ്രഹാം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബെൻജി ഇമ്മാനുവേൽ,വാർഡ് മെമ്പർ ശ്രീമതി ജാൻസി ടോജോ, മെമ്പർ ശ്രീ. തുളസിദാസ്, ശ്രീ. ജോസ് കുറുമുട്ടം, ശ്രീ. സണ്ണി വെട്ടിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു. നാടിന്റെ രുചിപ്പെരുമയും കൂട്ടായ്മയുടെ സന്ദേശവും വിളിച്ചോതിയ മേളയുടെ വിജയത്തിനായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചു.





0 Comments